ഓരോ IPL പൂരവും ഒരു പിടി നല്ല താരങ്ങളെ വെള്ളി വെളിച്ചത്തിൽ എത്തിച്ചു കൊണ്ടാണ് കൊടിയിറങ്ങുന്നത്.
ഈ സീസണിലും അതിന് മാറ്റമില്ല, വരുന്ന T20 ലോക കപ്പ് കളിക്കാൻ തങ്ങൾ യോഗ്യരാണ് വിളിച്ചു പറഞ്ഞു കൊണ്ട് ലോക കപ്പ് സ്‌കോഡിലേക്ക് അവകാശം വാദം ഉന്നയിക്കുന്ന തരത്തിൽ ഉള്ള പ്രകടനം കാഴ്ച വച്ച മൂന്ന് ഇന്ത്യൻ താരങ്ങളിലേക്ക് ഒന്നു നോക്കാം.
3. പ്രത്വി ഷാ
ഡൽഹി കാപ്പിറ്റൽസിന്റെ യുവ താരം ഈ സീസണിൽ മികച്ച ഫോമിൽ ആയിരുന്നു പോക്കറ്റ് ഡൈനാമോ എന്ന വിശേഷണം അന്വർത്ഥമാക്കുന്ന വിധം ആയിരുന്നു, ഇക്കുറി പൃത്വിയുടെ വെടിക്കെട്ട്.
കാടൻ വെട്ടിനു പകരം എല്ലാം നയന മനോഹരമായ ക്ലാസ്സിക് ക്രിക്കറ്റ് സ്ട്രോക്കുകൾ ആയിരുന്നു. ക്ലാസിക് ശൈലിയിൽ അതിവേഗം അക്രമിച്ചു റൺസ് അടിച്ചു കൂട്ടുന്ന പൃത്വിയുടെ ഷോ ഏവരെയും അമ്പരപ്പിക്കുന്നത് ആയിരുന്നു.
166.48 സ്‌ട്രൈക് റേറ്റിൽ 308 റൺസ് അതിവേഗം പവർ പ്ലെ ഓവറുകളിൽ അടിച്ചെടുത്ത പ്രിത്വ ധവാനും രോഹിതും ഉൾപ്പെടുന്ന ഓപ്പണിങ് സ്ലോട്ടിലേക്ക് ഉള്ള ശക്തമായ വെല്ലുവിളി ആണ്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി എങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഷായ്ക്ക് ഇതുവരെ ദേശീയ ടീമിൽ അവസരം ലഭിച്ചിട്ടില്ല.