തന്റെ താരങ്ങളെ പിന്തുടരരുതെന്ന് കറ്റാലൻ മാനേജ്‌മെന്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖലെയ്ഫി. തങ്ങളുടെ സൂപ്പർ താരമായ നെയ്മറിനെ തങ്ങൾക്ക് വിട്ടു കൊടുക്കാൻ താല്പര്യം ഇല്ല എന്നും, ഇനിയും തങ്ങളുടെ താരങ്ങളെ പിന്തുടരരുത് എന്ന് അദ്ദേഹം പറഞ്ഞു.
നെയ്മർ ജൂനിയറെ നൗ ക്യാമ്പിലേക്ക് തിരികെ എത്തിക്കാൻ ബാഴ്‌സലോണ നീക്കം നടത്താൻ തുടങ്ങിയിട്ട് കാലം കുറെ ആയി, അതിനെ പറ്റി നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുമുണ്ട്.
2017 വേനൽക്കാലത്ത് ബ്രസീൽ താരം ലോക റെക്കോർഡ് ട്രാൻസ്‌ഫർ തുകയായ 222 മില്യൺ യൂറോയ്ക്ക് ആണ് ബാഴ്‍സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് മാറിയത്. അന്ന് മുതൽ തന്നെ നെയ്മർ തിരികെ ബാഴ്‍സയിലേക്ക് മടങ്ങുന്നു എന്ന തരത്തിലുള്ള നിരവധി അഭ്യൂഹങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്.
പുതിയ ബാഴ്‌സലോണ പ്രസിഡന്റായി ജോവാൻ ലാപോർട്ട തിരഞ്ഞെടുക്കപ്പെട്ടതോടെ 2021/22 സീസണിൽ ബാഴ്‌സ അവരുടെ ഐക്കൺ താരമായ ലയണൽ മെസ്സിയും നെയ്മറും തമ്മിൽ വീണ്ടും ഒത്തുചേരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങൾ റൂമറുകൾ പരത്താൻ തുടങ്ങിയിട്ടുണ്ട്.
നെയ്മർ ഫ്രഞ്ച് ക്ലബിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്, അത് മാത്രമല്ലാതെ വേറെയും നെയ്മറെ കൊണ്ട് PSG ക്ക് ഉപകാരം ഉണ്ട്. നെയ്മറുടെ സാന്നിധ്യം സ്പോൺസർഷിപ്പിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ സാമ്പത്തിക നേട്ടങ്ങൾ കൈവരുത്തുമെന്നതിൽ സംശയമില്ല.
മെസ്സിയുമായി വീണ്ടും ഒന്നിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നെയ്മർ മുൻകാലങ്ങളിൽ ആവർത്തിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ബാഴ്‌സലോണ സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയിൽ അല്ല. അത് കൊണ്ട് വലിയ ഒരു തുക മുടക്കി നെയ്മറെ വാങ്ങാൻ ഉള്ള സാമ്പത്തിക ശേഷി അവർക്ക് കാണില്ല.
തങ്ങളുടെ സൂപ്പർസ്റ്റാറിനെ വിട്ടു കൊടുക്കാൻ എന്തായാലും പിഎസ്‌ജി താൽപ്പര്യമില്ല, ഇനി തങ്ങളുടെ താരങ്ങളെ പിന്തുടർന്ന് ബാഴ്‍സലോണ വരരുത് എന്നു PSG പ്രസിഡന്റ് അറിയിച്ചു.