in

ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ സെവാഗ് പറയുന്നു

Sehwag Reveals Ganguly or Dhoni [RVJ]

ഇന്ത്യൻ ആരാധകർക്കിടയിൽ തർക്കങ്ങൾക്ക് വഴിവെക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ ഇരുവരിൽ നിന്നും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് മികച്ച ക്യാപ്റ്റനെ സെവാഗ് തിരഞ്ഞെടുത്തത്. ഇരുവരും മികച്ച ക്യാപ്റ്റന്മാർ ആണെങ്കിലും കൂടുതൽ മികച്ച ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയാണെന്നും അതിന് പിന്നിലെ കാരണവും സെവാഗ് വെളിപ്പെടുത്തി.

1999 ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സെവാഗ് ഗാംഗുലിയുടെ കീഴിലും എം എസ് ധോണിയുടെ കീഴിലും കളിച്ചിട്ടുണ്ട്. ” ഇരുവരും മികച്ച ക്യാപ്റ്റന്മാരാണ്, എന്നാൽ എന്റെ അഭിപ്രായത്തിൽ കൂടുതൽ മികച്ച ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയായിരുന്നു. കാരണം ഒന്നുമില്ലായ്മയിൽ നിന്നാണ് അദ്ദേഹം ഒരു ടീമിനെ വാർത്തെടുത്തത്. അദ്ദേഹം മികച്ച പുതുമുഖതാരങ്ങളെ തിരഞ്ഞെടുത്ത് മികച്ച ടീമിനെ സൃഷ്ടിക്കുകയും വിദേശങ്ങളിൽ വിജയിക്കാൻ ഇന്ത്യയെ പഠിപ്പിക്കുകയും ചെയ്തു.

Sehwag Reveals Ganguly or Dhoni [RVJ]

ടെസ്റ്റ് പരമ്പരകൾ സമനിലയിലാക്കാനും ടെസ്റ്റ് മത്സരങ്ങളിൽ വിജയിക്കാനും ഞങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചു. ” സെവാഗ് പറഞ്ഞു. ” ഇന്ത്യൻ ക്യാപ്റ്റനാകുമ്പോൾ ഒരു വിപുലീകരിച്ച ടീമിന്റെ ആനുകൂല്യം ധോണിയ്ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരു പുതിയ ടീമിനെ ഉണ്ടാക്കിയെടുക്കുകയെന്നത് ധോണിയ്ക്ക് അത്ര ബുദ്ധിമുട്ടേറിയ ജോലിയായിരുന്നില്ല.

ഇരുവരും മികവുറ്റ നായകന്മാരാണ് എന്നാൽ എന്റെ അഭിപ്രായത്തിൽ ഗാംഗുലിയാണ് മികച്ച ക്യാപ്റ്റൻ. ” സെവാഗ് പറഞ്ഞു. ടെസ്റ്റിൽ ധോണിയുടെ കീഴിൽ 60 മത്സരങ്ങളിൽ 27 ൽ ഇന്ത്യ വിജയിച്ചപ്പോൾ ഗാംഗുലിയുടെ കീഴിൽ 49 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് ടെസ്റ്റിൽ 28 മത്സരങ്ങളിൽ 11 വിജയം ഗാംഗുലിയുടെ കീഴിൽ ഇന്ത്യ നേടിയിട്ടുണ്ട്.

വിദേശങ്ങളിൽ 6 വിജയമാണ് ധോണിയുടെ കീഴിൽ ഇന്ത്യ നേടിയിട്ടുള്ളത്. എന്നാൽ ഐസിസി ട്രോഫികളുടെ കാര്യത്തിൽ ധോണിയാണ് മുൻപിൽ ധോണിയുടെ കീഴിൽ മൂന്ന് തവണ ഇന്ത്യ ഐസിസി കിരീടം നേടിയിട്ടുണ്ട്‌.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കാൻ മുറവിളി, മികച്ച താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല

ആരാധകർ കാത്തിരുന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി ക്രൊയേഷ്യൻ കരുത്തൻ ബ്ലാസ്റ്റേഴ്സിൽ