ക്രൊയേഷ്യൻ കരുത്തൻ മാർകോ ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയെന്ന് വളരെ നേരത്തെതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വ്യക്തമായ സൂചനകൾ കിട്ടിയത് കൊണ്ട് തന്നെ ഈ പ്രഖ്യാപനത്തിൽ വളരെ വലിയ അമ്പരപ്പുകൾ ഒന്നുമില്ല. എന്നിരുന്നാലും ഈ ഒരു ഔദ്യോഗിക പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.
- ബ്ലാസ്റ്റേഴ്സിനെ കുറ്റപ്പെടുത്തരുത് അത്രമാത്രം വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്…
- ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയ ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ വലിച്ചുകീറി
- എതിരാളികളെ തച്ചുതകർക്കുവാൻ ക്രൊയേഷ്യൻ പോരാളി ബ്ലാസ്റ്റേഴ്സിലേക്ക്
- കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ സമ്മാനിച്ച് പരിശീലകന്റെ പ്രസ്താവന
- ബ്ലാസ്റ്റേഴ്സിന് പ്രത്യേക പരിഗണനയുമായി ഇന്ത്യൻ സൂപ്പർ ലീഗ് അധികാരികൾ
ക്രൊയേഷ്യൻ പ്രതിരോധനിര താരം മാർകോ ലെസ്കോവിചിനെ ടീമിലെത്തിച്ച ഐ.എസ്.എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഇളകിയാടുന്ന പ്രതിരോധനിര അടച്ചുറപ്പുള്ള ഒരു പ്രതിരോധ പൂട്ട് സമ്മാനിക്കുകയായിരുന്നു. ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗിലെ സൂപ്പർ ക്ലബ്ബായ ഡൈനാമോ സാഗ്രെബിൽ നിന്നും ആണ് താരത്തെ കൊമ്പന്മാർ കൂടാരത്തിലെത്തിച്ചത്.
ക്രൊയേഷ്യൻ ടോപ്പ് ഡിവിഷൻ ലീഗിൽ മാത്രം 150 ലധികം മത്സരങ്ങൾ കളിച്ച പരിചയമുള്ള താരമാണ് മാർക്കോ ലെസ്കോവിച്. 30-കാരനായ താരം യുവേഫ യൂറോപ്പ ലീഗിലും പന്ത് തട്ടിയിട്ടുണ്ട്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കൂടി കളിക്കാന്‍ മികവുള്ള താരമാണ് ഈ സെന്റര്‍ ബാക്ക്.കരിയറിൽ മുഴുവനും സ്വന്തം രാജ്യത്തെ ക്ലബ്ബുകൾകായാണ് താരം ബൂട്ട് അണിഞ്ഞിട്ടുള്ളത്.
അതേ സമയം എട്ടാം ഐ.എസ്.എൽ സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിലെത്തുന്ന അവസാനത്തെ വിദേശ താരമാണ് മാർകോ ലെസ്ക്കോവിച്. അൽവാരോ വാസ്ക്വസ്, എനസ് സിപോവിച്,ചെഞ്ചോ ഗിൽഷ്യൻ, ജോർജ് പെരെയ്ര ഡയസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിലേക്ക് ഇതിനകം എത്തിയ വിദേശ താരങ്ങൾ.
പ്രീ സീസൺ മത്സരങ്ങളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളെ ബ്ലാസ്റ്റേഴ്സ് ആരാധകർ കണക്കിലെടുക്കേണ്ട കാര്യമില്ല. മുന്നേറ്റനിരയിലെ കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേരാൻ പോകുന്നതേയുള്ളൂ അതുപോലെ തന്നെയാണ് ഇവർ വരുമ്പോൾ പ്രതിരോധത്തിലേ കാര്യവും.