in ,

ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയ ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ വലിച്ചുകീറി

KBFC vs BFC Durand cup [IFTWC/Twiter]

ഡ്യൂറൻഡ് കപ്പിൽ വിജയം തുടരാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ തകർത്ത് ബംഗളുരു എഫ്.സി ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ സമ്മാനിച്ചു. എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് ബ്ലൂസ് വിജയിച്ചത് ബ്ലാസ്റ്റേഴ്‌സ് നിരയെ തകർത്തു വിട്ടത്‌.

ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള പ്രീസീസൺ മത്സരങ്ങളിൽ ആരാധകർക്ക് ഏറ്റവും നിരാശ പകർന്ന പ്രകടമായിരുന്നു ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകളോട് അൽപമെങ്കിലും നീതിപുലർത്തുന്നപ്രകടനം നടത്തിയത് അഡ്രിയൻ ലൂണ മാത്രമായിരുന്നു.

KBFC vs BFC Durand cup [IFTWC/Twiter]

ലൂണയ്ക്ക് മുന്നിൽ ഗോളി മാത്രം നിൽക്കെ പാസ് നൽകാൻ ശ്രീക്കുട്ടന് ലഭിച്ച സുവർണാവസരം ലൂണയ്ക്ക് നൽകാതെ സ്വാർത്ഥത കാണിച്ചു സ്വയം സ്കോർ ചെയ്യാൻ നോക്കി അദ്ദേഹം പാഴാക്കിയത് ബ്ലാസ്റ്റേഴ്സ് ആരാധകരേ വളരെയധികം നിരാശപ്പെടുത്തി. അല്ലെങ്കിൽ ഉറപ്പായും ആ ഗോൾ നേടാൻ സാധിക്കുമായിരുന്നു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുന്നേ 45 ആം മിനിറ്റിൽ തകർപ്പൻ ഫ്രീ കിക്കിലൂടെ നംഗ്യാൽ ഭൂട്ടിയയാണ് ബംഗളുരുവിന്റെ ആദ്യ ഗോൾ നേടിയത്.പിന്നീട് രണ്ടാം പകുതിയിൽ 70ആം മിനിട്ടിൽ മലയാളി താരം ലിയോൺ അഗസ്റ്റിനും ഗോൾ നേടി ബംഗളുരുവിന് തകർപ്പൻ ജയം നേടി കൊടുക്കൊടുത്തു

മത്സരത്തിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര താരങ്ങൾ ചുവപ്പ്‌ കാർഡ് കണ്ട് പുറത്ത് പോയി. 64 ആം മിനിറ്റിൽ ഹോർമിപം, 83ആം മിനിറ്റിൽ സന്ദീപ് സിങ് , 85 ആം മീറ്റിൽ ദേനചന്ദ്ര എന്നിവർ ആണ് റെഡ് കാർഡ് കണ്ടു പുറത്തായത് ഇത് ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടിയായി.

ഐപിഎൽ തുടങ്ങുമ്പോൾ ഹൈദരാബാദിന്റെ കഥ ഇതുവരെ ഇനിയുള്ള സാധ്യതകൾ ഇപ്രകാരം

പി എസ് ജിയിൽ ആർക്കാണ് കൂടുതൽ പ്രാധാന്യം പി എസ് ജി സ്പോർട്ടിംഗ് ഡയറക്ടർ മനസ്സുതുറക്കുന്നു…