in , ,

പി എസ് ജിയിൽ ആർക്കാണ് കൂടുതൽ പ്രാധാന്യം പി എസ് ജി സ്പോർട്ടിംഗ് ഡയറക്ടർ മനസ്സുതുറക്കുന്നു…

Messi Graphics [Twiter]

ഇന്ന് കായിക ലോകത്ത് ഏറ്റവും അധികം താരമൂല്യമുള്ള ക്ലബ്ബാണ് പാരീസ് സെന്റ് ജർമൻ. പി എസ് ജിയിലെ സൂപ്പർതാരങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ ടീമിലെ മുഴുവൻ താരങ്ങളെയും ഒരുപക്ഷേ ഉൾപ്പെടുത്തേണ്ടി വരും. ലോകറെക്കോഡ് തുകക്ക് ടീമിലെത്തിയ നെയ്മർ ജൂനിയർ മുതൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി വരെ അതിൽ ഉൾപ്പെടും.

ലോകത്തിലെ ഏറ്റവും ആക്രമണാത്മകഥയും വേഗതയും ഉള്ള യുവ മുന്നേറ്റനിര താരങ്ങളിൽ ഒരാളായ കെയ്‌ലിൻ എംബപ്പേ മുതൽ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിൻറെയും സ്പാനിഷ് ഫുട്ബോൾ ടീമിന്റെയും ഇതിഹാസ പ്രതിരോധനിര നായകനായിരുന്ന സെർജിയോ റാമോസ് വരെ അതിൽ ഉൾപ്പെടും.

Messi Graphics [Twiter]

ടീമിൻറെ എല്ലാ ഡിപ്പാർട്ട്മെൻറ്കളിലും വളരെ വിലപിടിപ്പുള്ള താരമൂല്യമുള്ള പ്രതിഭാധനരായ താരങ്ങളാണ് ഫ്രഞ്ച് ക്ലബ്ബിൽ. ആവശ്യത്തിലധികം പരിചയ സമ്പന്നതയും വേണ്ടി വന്നാൽ എരിഞ്ഞുകത്തുവാൻ ശേഷിയുള്ള യുവതാരങ്ങളും ഈ ക്ലബ്ബിൽ സുലഭമാണ്. ആകെ മൊത്തത്തിൽ ഒരു നക്ഷത്രകൂട്ടം എന്ന് തന്നെ വിളിക്കാം ഈ ക്ലബ്ബിനെ.

മെസ്സി, നെയ്മർ, എംബപ്പേ പി എസ് ജിയിൽ ഇവരിൽ ആർക്കാണ് കൂടുതൽ പ്രാധാന്യം എന്നത് കഴിഞ്ഞ കുറെ കാലങ്ങളായി ആരാധകർ കൂലംകഷമായി ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണ് എന്നാൽ ഇപ്പോൾ അതിനു മറുപടിയും ആയി പി എസ് ജി സ്പോർട്ടിംഗ് ഡയറക്ടർ ലിയോനാഡോ ആരാജിയോ രംഗത്ത് വന്നു.

ഫ്രഞ്ച്‌ ക്ലബ്ബിൽ മെസ്സി നെയ്മർ എംബപ്പേ എന്നീ മൂന്നു താരങ്ങൾക്കും വളരെ ഉയർന്ന പരിഗണനയാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മൂന്നുപേരും ടീമിലെ നമ്പർ വൺ താരങ്ങളാണ് എന്നുകൂടി അദ്ദേഹം പറഞ്ഞു. അതിനുപുറമേ ഇവർക്കിടയിൽ ഈഗോ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഇവർ പരസ്പരം അഭിനന്ദിക്കാറും സഹായിക്കാറുമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയ ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ വലിച്ചുകീറി

ബ്ലാസ്റ്റേഴ്സിനെ കുറ്റപ്പെടുത്തരുത് അത്രമാത്രം വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്…