in ,

ചാമ്പ്യൻസ് ലീഗിലേക്ക് നിഗൂഢതയുടെ കലവറ തുറക്കുകയാണ് ഫ്രഞ്ച് വമ്പന്മാർ

PSG is ready to race[Goal]

കോടികൾ വാരി വീശിയെറിഞ്ഞു സൂപ്പർതാരങ്ങളെ ടീമിൽ എത്തിച്ചിട്ടു പോലും ഇതുവരെയും ചാംപ്യൻസ് ലീഗ് കിരീടം കിട്ടാക്കനിയാണ് ഫ്രഞ്ച് വമ്പന്മാർക്ക്. ഹോം ഗ്രൗണ്ടിൽ നേടിയ കൂറ്റൻ വിജയത്തിൻറെ ലീഡുമായി ഒരിക്കൽ ബാഴ്സലോണയിലേക്ക് പോയപ്പോൾ അവിടെ തങ്ങളെ തകർത്ത നെയ്മർ ജൂനിയർ എന്ന താരത്തിനെ പി എസ് ജി ടീമിലേക്ക് എത്തിച്ചത് ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം മാത്രം മുന്നിൽ കണ്ടു കൊണ്ടാണ്.

എന്നാൽ ഫ്രഞ്ച് ക്ലബ്ബിൽ എത്തിയശേഷം അവർക്കായി അവരുടെ സ്വപ്ന നേട്ടം കൈക്കുമ്പിളിൽ എത്തിച്ചു കൊടുക്കുവാൻ ബ്രസീലിയൻ മാന്ത്രികന് കഴിഞ്ഞില്ല. എന്നാൽ തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും അണുവിട പോലും പിന്നോട്ട് പോകുവാൻ ഫ്രഞ്ച് ക്ലബ്ബ് അധികൃതർക്ക് താല്പര്യമില്ല. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ശേഷം മാത്രമേ അടങ്ങൂ എന്ന വാശിയിലാണ് അവർ.

PSG is ready to race[Goal]

അതിനായി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൊണ്ട് അമ്മാനമാടുന്ന സെർജിയോ റാമോസ് എന്ന് റയൽമാഡ്രിഡ് നായകനെയും. എക്കാലത്തും ആ നായകന് വെല്ലുവിളി ഉയർത്തിയ ഫുട്ബോൾ മിശിഹാ എന്ന ലയണൽ മെസ്സിയെയ്യും ബാഴ്സലോണയിൽ നിന്നും അവർ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു. ഇരുവരെയും ടീമിൽ എത്തിച്ചുവെങ്കിലും അവരെ എല്ലാം കൂടി ഫ്രഞ്ച് ലീഗിലെ പൊട്ടക്കുളത്തിൽ ഇറക്കുവാൻ പിഎസ്ജിക്ക് താല്പര്യമില്ല.

കൊമ്പൻ സ്രാവുകൾ നീന്തിത്തുടിക്കുന്ന ചാമ്പ്യൻസ് ലീഗിലെ പോരാട്ട ഭൂമിയായ മഹാസമുദ്രത്തിലേക്ക് ആണ് ഈ താരങ്ങളെ പിഎസ്ജി അഴിച്ചുവിടാൻ പോകുന്നത്. ലോക ഫുട്ബോൾ ആരാധകരുടെ സ്വപ്നങ്ങളിലെക്കാളും മൂർച്ചയേറിയ ആക്രമണം നിരയാണ് ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബിന് ഉള്ളത്. എംബപ്പയും നെയ്മറും മെസ്സിയും പിന്നെ ഡി മരിയയും കൂടി എത്തുമ്പോൾ ഏതു കൂറ്റൻ പ്രതിരോധ നിലയും ഇളകിയാടും എന്നത് ഉറപ്പാണ്.

ഫ്രഞ്ച് ലീഗിലെ മത്സരങ്ങൾ അവർക്ക് വെറും നേരമ്പോക്ക് മാത്രമാണ് ചാമ്പ്യൻസ് ലീഗിലാണ് പി എസ് സി യുടെ യഥാർത്ഥ പോരാട്ടം അതിനുവേണ്ടിയാണ് അവർ തങ്ങളുടെ ടീമിനെ മെരുക്കുന്നത്, എതിരാളികൾ കരുതിയിരിക്കുക. ഇക്കുറി ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാർ ഒരുക്കിവച്ചിരിക്കുന്നത് ഒരു നിഗൂഢതയുടെ കലവറ തന്നെയാണ്.

ആരാധകർ ഇതുകൂടി ഓർക്കണമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുന്നറിയിപ്പ്

ടീം തോറ്റെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോ ഹൃദയങ്ങളിൽ വിജയിച്ചു