in

ടീം തോറ്റെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോ ഹൃദയങ്ങളിൽ വിജയിച്ചു

Cristiano checks on a steward [Twiter]

ഫുട്ബോൾ ചരിത്രത്തിലെ ഐതിഹാസികമായ സമാനതകളില്ലാത്ത ഒരു താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ എങ്കിലും, ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ താരത്തിനേക്കാളും ബ്രാൻഡിനെക്കാളും നിരവധി ആരാധകർ ക്രിസ്ത്യാനോ റൊണാൾഡോ എന്ന മനുഷ്യനുണ്ട്. സഹജീവി സ്നേഹത്തിൻറെ പ്രതീകമായാണ് പലരും ക്രിസ്ത്യാനോ റൊണാൾഡോയെ കാണുന്നത്.

ലോകത്തിൻറെ ഏതു കോണിലും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കാൻ ക്രിസ്ത്യാനോ റൊണാൾഡോ എന്ന മനുഷ്യസ്നേഹി മുന്നിലുണ്ട്. ലോകമെമ്പാടുമായി നിരവധി ആതുര സേവന പ്രവർത്തനങ്ങൾക്ക് ക്രിസ്ത്യാനോ റൊണാൾഡോ പരോക്ഷമായി നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്.

Cristiano checks on a steward [Twiter]

ബാല്യകാലത്തിൽ ഏറെ യാതനകൾ സഹിച്ചു അതുകൊണ്ടാവും മറ്റുള്ളവരുടെ കണ്ണു നിറയുന്നത് അദ്ദേഹത്തിന് സഹിക്കുവാൻ കഴിയുകയില്ല. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒട്ടും മടിയില്ല. വേദനിക്കുന്നവൻറെ മുഖത്ത് പുഞ്ചിരി വിടർത്താൻ ക്രിസ്ത്യാനോ റൊണാൾഡോ എന്തിനും തയ്യാറാണ്.

ഇന്നലെ എങ്ങനെ ബോയ്സിന് എതിരായ മത്സരം തുടങ്ങുംമുമ്പ് ഗ്രൗണ്ടിൽ നടന്ന പരിശീലന സ്റ്റേഷനിൽ പന്തുകൊണ്ട് താഴെവീണ ജീവനക്കാരിയെ പരിഹരിക്കാൻ ആദ്യം എത്തിയവരിൽ മുൻപിൽ ക്രിസ്ത്യാനോ റൊണാൾഡോ ഉണ്ടായിരുന്നു. അവരേ പിടിച്ച് എഴുന്നേല്പിക്കും ആശ്വസിപ്പിക്കാനും ക്രിസ്ത്യാനോ റൊണാൾഡോ മറന്നില്ല.

മത്സരശേഷം അവർക്ക് തൻറെ ജേഴ്സി സമ്മാനിച്ച ക്രിസ്ത്യാനോ റൊണാൾഡോ അവരുടെ കണ്ണുകളിൽ സന്തോഷത്തിരയിളക്കം സൃഷ്ടിച്ചു. ഇതൊക്കെ കൊണ്ടാണ് ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരുടെ ഹൃദയങ്ങളിൽ പകരക്കാരനില്ലാത്ത നായകനായി വിരാജിക്കുന്നത്.

ചാമ്പ്യൻസ് ലീഗിലേക്ക് നിഗൂഢതയുടെ കലവറ തുറക്കുകയാണ് ഫ്രഞ്ച് വമ്പന്മാർ

മെസ്സിയുടെ സാന്നിധ്യം തങ്ങളെ ഭയപ്പെടുത്തുന്നു, അതിൻറെ കാരണം വ്യക്തമാക്കി എതിർ ടീം താരം…