in ,

മെസ്സിയുടെ സാന്നിധ്യം തങ്ങളെ ഭയപ്പെടുത്തുന്നു, അതിൻറെ കാരണം വ്യക്തമാക്കി എതിർ ടീം താരം…

Lionel Messi for PSG in UCL [Twiter]

മത്സരത്തിന് ഇറങ്ങുംമുമ്പ് എതിരാളികളുടെഉള്ളിൽ ഭീതി ജനിപ്പിക്കാൻ കഴിഞ്ഞാൽ അത് വിജയമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ പി എസ് ജി ഇന്ന് വിജയിച്ചു കഴിഞ്ഞു. പി എസ് ജിയുടെ വിജയത്തിന് കാരണം ലയണൽ മെസ്സി ആണ്. കളിക്കളത്തിൽ ഇറങ്ങും മുൻപ് തന്നെ എതിരാളികളുടെ മേൽ മാനസികമായ വിജയം നേടുവാൻ പിഎസ് ജി ക്ക് സാധിച്ചത് ലയണൽ മെസ്സിയുടെ സാന്നിധ്യം കൊണ്ടാണ്.

ഫ്രഞ്ച് വമ്പന്മാർ ഇന്ന് ബെൽജിയം ക്ലബ്ബ് ബ്രഗ്ഗിന് എതിരെ ഇറങ്ങുമ്പോൾ വിജയം ഏതാണ്ട് ഉറപ്പാണ്‌. തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോയ്ക്ക് ശേഷം മികച്ച സ്ക്വാഡ് സ്വന്തമാക്കിയ പിഎസ്ജി ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബെൽജിയൻ ക്ലബ് ആയ ബ്രഗ്ഗിന് എതിരെ ആണ് പോരിന് ഇറങ്ങുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നു സ്വന്തമായുള്ള പിഎസ്ജിക്ക് ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാവില്ല.

Lionel Messi for PSG in UCL [Twiter]

മറ്റേതൊരു ടീമിനെ പോലെയും ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് അവരും ഇറങ്ങുന്നത്. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കരിയറിൽ ബാഴ്സലോണ അല്ലാതെ മറ്റൊരു ടീമിന്റെ ജേഴ്സി അണിഞ്ഞ് കളിക്കുന്ന ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരം ആകും ഇത്. ടീമിൽ അനവധി മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇരു പരിശീലകരും അറിയിച്ചിട്ടുണ്ട്.

മത്സരത്തിനു മുമ്പായി നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു ബെൽജിയം ക്ലബ്ബിൻറെ ഗോൾകീപ്പർ മെസ്സിയെ കുറിച്ചുള്ള ഭയം പങ്കുവച്ചത്. മെസ്സിയുടെ ഫ്രീക്ക് ഷോട്ടുകളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ ഒന്നും തങ്ങളുടെ പക്കൽ ഇല്ല എന്ന് അദ്ദേഹം സമ്മതിച്ചു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു പരിശീലനം നടത്തിയത് എന്നാൽ അതൊന്നും മെസ്സി എന്ന ഇതിഹാസത്തിന്റെ ഫ്രീകിക്ക് ഷോട്ടുകൾ തടയുവാൻ മാത്രം പര്യാപ്തമല്ല.

എന്നായിരുന്നു ബെൽജിയം ക്ലബ്ബ് ബ്രഗ്ഗ് ഗോൾകീപ്പർ ആയ സൈമൺ മിഗ്നോനൈറ്റ് പറഞ്ഞത്. എന്നാൽ കളിക്കളത്തിൽ ആരെയും എഴുതിത്തള്ളാൻ കഴിയുകയില്ല 90 മിനിറ്റുകളിൽ എന്താണ് സംഭവിക്കുക എന്നത് തീർത്തും പ്രവചനാതീതമാണ്.

ടീം തോറ്റെങ്കിലും ക്രിസ്ത്യാനോ റൊണാൾഡോ ഹൃദയങ്ങളിൽ വിജയിച്ചു

ഐപിഎൽ തുടങ്ങുമ്പോൾ ഹൈദരാബാദിന്റെ കഥ ഇതുവരെ ഇനിയുള്ള സാധ്യതകൾ ഇപ്രകാരം