in

ഐപിഎൽ തുടങ്ങുമ്പോൾ ഹൈദരാബാദിന്റെ കഥ ഇതുവരെ ഇനിയുള്ള സാധ്യതകൾ ഇപ്രകാരം

SRH IPL 2021 [India Today]

ബിലാൽ ഹുസൈൻ : ടീം നമ്പർ 8 – SRH പരിതാപകരമാണ് ഹൈദരാബാദിന്റെ അവസ്ഥ. ഏഴ് മത്സരങ്ങളില്‍ ആറ് തോൽവി. 2016 മുതൽ 2020 വരെയുള്ള അഞ്ചു സീസണുകളിലും തുടർച്ചയായി പ്ലേ ഓഫ് കളിച്ച ഏക ടീമാണ് SRH. ഇത്തവണ അത് തുടരണമെങ്കിൽ ചെറിയ മിറാക്കിൾ ഒന്നും മതിയാവില്ല!

പൊതുവിൽ വിജയിച്ച് മാത്രം ശീലമായതിനാലാവാം, ആറ് മത്സരങ്ങൾ കൈവിട്ടു പോയപ്പോൾ തന്നെ മാനേജുമെന്റ് കടുത്ത തീരുമാനങ്ങളിലേക്കാണ് കടന്നത്. തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റനും, IPL ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ ഡേവിഡ് വാർണറെന്ന ക്യാപ്റ്റനെ ഇലവനിൽ നിന്ന് തന്നെ പുറത്തിട്ടു, തുടർന്ന് കളിച്ച കളിയിലും വിജയം കണ്ടെത്താൻ ആയില്ല.

SRH IPL 2021 [India Today]

സ്ക്വാഡിലെ ബാലൻസില്ലായ്മ ആണ് പ്രഥമദൃഷ്ട്യാ ഹൈദരാബാദിന്റെ പ്രധാന പ്രശ്നം. ഒന്ന് ഓവർസീസ് പ്ലയേസിലെ ടോപ് ഓഡർ പ്ലയേസിന്റെ എണ്ണം. മൂന്ന് പേര് പോരാഞ്ഞിട്ട് മാർഷിന് പകരം ജേസൺ റോയീനെ കൊണ്ട് വന്നത്ര മിടുക്കന്മാരാണ് മാനേജ്മെന്റ്.. രണ്ടാമത്തെ പ്രശ്ന മധ്യനിരയിലെ പരാജയങ്ങളാണ്.

രണ്ടാം പകുതിക്ക് ജോണി ബെയർസ്റ്റോ ഇല്ലാ, പകരം വന്ന ഷെഫ്രോൺ റൂണർഫോഡ് ബഞ്ചിലിരിക്കാൻ പ്രയാസമില്ലാത്ത പ്ലയറാണ്. ജോണി ഇല്ലാത്ത സാഹചര്യത്തില്‍ സാഹ ഓപണർ ആയി ടീമിലേക്ക് എത്തുമ്പോൾ വാർണർ ഒപ്പമുണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. ഇനി ജേസൻ റോയീനെ വച്ച് വല്ല “മാജിക്കും” പ്ലാൻ ചെയ്യുന്നുണ്ടോ എന്നതും വലിയ ചേദ്യമാണ്!

പ്ലേ ഓഫ് പ്രവേശനം വളരെ ദൂരെയാണ്. ഏഴ് മത്സരങ്ങളും ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം. ഇനി ആറ് എണ്ണം ജയിച്ചാലും സാധ്യത വിദൂരതയിലുണ്ട്. കഴിയുന്നത്ര ജയിച്ച് താഴേതട്ടിൽ നിന്നും കഴിയുന്നത്ര മേലേക്ക് വരുക എന്നത് മാത്രമേ ഇപ്പോ ഫാൻസിന് പ്രതീക്ഷിക്കാനാവൂ. 22 ന് ക്യാപിറ്റൽസിനെതിരെ ദുബായിലാണ് ആദ്യ മത്സരം.

മെസ്സിയുടെ സാന്നിധ്യം തങ്ങളെ ഭയപ്പെടുത്തുന്നു, അതിൻറെ കാരണം വ്യക്തമാക്കി എതിർ ടീം താരം…

ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയ ബംഗളൂരു ബ്ലാസ്റ്റേഴ്സിനെ വലിച്ചുകീറി