തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോരാളിയുടെ വീര്യത്തോടെ വില്ലി ഒറ്റക്ക് പൊരുതി ജയം ഉറപ്പിച്ച ഡൽഹിയിൽ നിന്നും വിജയം കവർന്നെടുത്തു, 65 റൺസ് നേടിയ വില്ലി തന്നെയാണ് ടോപ്പ് സ്കോറർ.
വില്ലി സൂപ്പർ ഓവർ വരെ മൽസരം എത്തിച്ചിട്ടും അക്‌സർ പട്ടേൽ എറിഞ്ഞ ഓവറിൽ കേവലം 8 റൺസ് മാത്രം ആണ് ഹൈദരാബാദ് നേടിയത്. സ്പിൻ ബോളർമാരെ നന്നായി കളിക്കുന്ന ബിയർസ്റ്റോയെ ഇറക്കാതെ വാർണറും വിലിയും ചേർന്ന് ഓപ്പൺ ചെയ്തത് ബുദ്ദിമോശം ആയിപ്പോയി.
മറുപടിയായി പന്തും ധവാനും തന്നെ എത്തി പ്രതീക്ഷ പോലേ റാഷിദ് ഖാൻ ആയിരുന്നു ബോളർ, ആദ്യ ബോള് തന്നെ പന്ത് ബൗണ്ടറി കടത്തി, ശക്തമായ ഒരു അപ്പീൽ അതി ജീവിച്ച ഡൽഹി അവസാന പന്തിൽ വിജയം കവർന്നെടുത്തു.
കളിയുടെ വിവരണം
ഡൽഹിക്ക് വേണ്ടി പൊട്ടിത്തെറിച്ചു കൊണ്ടാണ് പ്രിത്വ ഷാ തുടങ്ങിയത്. പേരുകേട്ട ഹൈദരാബാദ് ബോളിങ് നിരയെ മൈതാനത്തിന്റെ നാലു പാടേക്കും അനായാസം പായിച്ചു കൊണ്ട് പൃത്വി തന്റെ ആധിപത്യം തുടക്കം മുതൽ തന്നെ പ്രകടിപ്പിച്ചു. ഒപ്പം ബാറ്റ് ചെയ്ത ശിഖർ ധവാനും ഒട്ടും മോശമാക്കിയില്ല 28 റൺസ് എടുത്ത ധവാനെ റാഷിദ് ഖാൻ ആണ് പവലിയനിലേക്ക് അയച്ചത്
ബോളർമാർക്ക് ഒരു അവസരവും കൊടുക്കാതെ കളിച്ച പൃഥ്വിയെ റണ്ണൗട്ടിൽ കൂടി ആണ് ഹൈദരാബാദ് പുറത്താക്കിയത്, അപ്പോഴേക്കും 53 റൺസ് താരം നേടിയിരുന്നു. പിന്നാലെയെത്തിയ ഋഷഭ് പന്ത് 37 റൺസ് എടുത്തു പന്തിന്റെ വിക്കറ്റ് സിദ്ധാർത്ഥ് കൗളിനായിരുന്നു.
പിന്നാലെ വന്ന ഹെയ്റ്റ്മേയറെയും കൗൾ തന്നെ മടക്കി അയച്ചു. സ്റ്റീവ് സ്മിത് 34 റൺസ് ആയി പുറത്താകാതെ നിന്നു. സ്റ്റോണിയസ് 2 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഡൽഹി സ്‌കോർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 159 ന് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിൽ ജോണി ബിയർസ്റ്റോ അടിച്ചു തകർത്തു കൊണ്ടാണ് തുടങ്ങിയത്. പക്ഷെ തുടക്കത്തിൽ തന്നെ റബാദ വാർണറെ റണ്ണൗട്ടാക്കി, അടിച്ചു തകർത്തു വേഗത്തിൽ 18 പന്തിൽ നിന്നു 38 നേടിയ ജോണിയെ ആവേഷ് ഖാൻ പുറത്താക്കി.
പിന്നെ കിവീസ് താരം വില്യംസൻ ആണ് ഇന്നിങ്‌സ് നയിച്ചത്, പിന്നീട് വന്നവരിൽ ആർക്കും വില്ലിക്ക് ചേർന്ന ഒരു മെച്ചപ്പെട്ട പിന്തുണ കൊടുക്കാൻ കഴിഞ്ഞില്ല.
പക്ഷെ തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത പോരാളിയുടെ വീര്യത്തോടെ വില്ലി ഒറ്റക്ക് പൊരുതി വിജയം കവർന്നെടുത്തു എന്നു തോന്നിച്ചെങ്കിലും അവസാനം മാരക ട്വിസ്റ്റ് ആയിരുന്നു സൂപ്പർ ഓവറിൽ
English Summary: SRH vs DC Live Match Report, IPL 2021: Delhi Capitals Beat Sunrisers Hyderabad in Super Over