വരുന്ന ടോക്കിയോ ഒളിമ്പിക്സിൽ സ്വർണത്തിൽ കുറഞ്ഞ ഒന്നിലും താൻ തൃപ്തയാകില്ല എന്നു ഇന്ത്യൻ പവർ ലിഫ്റ്റിങ് താരം മീരാബായി ചാനു പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്പോർട്സ് രംഗത്ത് ഉള്ള ചൈനയുടെ ആധിപത്യം ഏത് വിധേനയും തകർക്കണം എന്നും മീരാ ബായി ചാനു പറഞ്ഞു.
നോർത്ത് കൊറിയ ഒളിമ്പിക്‌സിൽ നിന്നു പിൻവാങ്ങിയതിനാൽ പവർ ലൈഫ്റ്റിങ് രംഗത്തെ വലിയ ഒരു വെല്ലുവിളി മാറി. ചൈനീസ് വെയിറ്റ് ലൈഫ്റ്റർമാർക്ക് തങ്ങൾ ആണ് ഏറ്റവും പവർ ഫുൾ എന്ന ഒരു തോന്നൽ ഉണ്ടെന്നും, തനിക്ക് ആ അഹങ്കാരം തകർത്തു മുന്നേറണം എന്നും മീര പറഞ്ഞു.
English Summary: Determined Indian weightlifter Mirabai Chanu seeks to break China’s dominance.