ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളും പണ്ഡിറ്റുകളും IPL ആലസ്യത്തിൽ മുഴുകിയിരിക്കുമ്പോൾ ഇന്ത്യൻ സൂപ്പർ താരം വിരാട് കൊഹ്‌ലിയുടെ റെക്കോഡ് തകർത്തു മുന്നേറ്റം നടത്തുകയാണ് പാക് താരം ബാബർ അസം.
അന്താരാഷ്ട്ര ട്വന്റി-ട്വന്റി യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുന്ന താരം എന്ന റെക്കോർഡ് കോഹ്ലിയിൽ നിന്നും ബാബർ അസം പൊക്കി.
ഹരാരേയിൽ സിംബാവേക്ക് എതിരെ നടന്ന മത്സരത്തിൽ ആണ് ബാബർ ഈ നേട്ടം സ്വന്തമാക്കിയത്. 52 ട്വന്റി – ട്വന്റി മത്സരങ്ങളിൽ നിന്നുമാണ് ബാബർ 2000 റൺസ് തികച്ചുത്. കോഹ്ലി ഈ നേട്ടത്തിലേക്ക് എത്തിയത് 56 ഇന്നിങ്‌സുകളിൽ നിന്നുമാണ്.
62 ഇന്നിങ്സിൽ നിന്നു 2000 തികച്ച ആസ്‌ട്രേലിയൻ താരം ആരോൻ ഫിഞ്ചും 66 ഇന്നിങ്‌സിൽ നിന്നും 2000 തികച്ച മുൻ കിവീസ് താരം ബ്രണ്ടൻ മക്കല്ലവും ആണ് പട്ടികയിൽ ഇവർക്ക് പിന്നിൽ.