രവീന്ദ്ര ജഡേജ ആസുര ഭാവം ആവാഹിച്ചു ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സിന്റെ നെഞ്ചിൽ പഞ്ചാരി മേളം കൊട്ടി അഴിഞ്ഞാടിയ ദിവസം എന്നല്ലാതെ മറ്റൊന്നും ഇന്നത്തെ ദിവസത്തെപ്പറ്റി പറയാനില്ല.
4 ഓവറിൽ 13 റൺസ് മാത്രം വിട്ടു കൊടുത്തു ബാഗ്ലൂരിന്റെ 3 വിക്കറ്റുകൾ പിഴുത ജഡേജ ഒരു റണ്ണൗട്ടും സ്വന്തം പേരിൽ കുറിച്ചു , ബാറ്റിങ്ങും ബോളിങ്ങും എല്ലാം സ്വപ്ന തുല്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
സീസണിലെ ഏറ്റവും മികച്ച ബൗളർ പതിനാല് വിക്കറ്റുകളും ആയി സ്വപ്നതുല്യമായ സീസൺ ഇന്നും മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് സുപ്രധാന വിക്കറ്റുകള്‍ പക്ഷേ അവസാന ഓവർ ടച്ചിലായി തോന്നാത്ത ജഡ്ഡുവും ടച്ച് എന്താന്ന് മറന്ന ധോനിയും നിക്കുമ്പോൾ 15 റൺസ് പോലും കോലി പ്രതീക്ഷിച്ചു കാണില്ല. അവിടെ ആണ് ജഡേജ ആ അക്രമം കാണിച്ചത് 6,6,6(n), 6,2,6, 4.
സീസണിലെ ഏറ്റവും മികച്ച ബൗളർ തന്നെ ഏറ്റവും എക്സ്പെൻസീവ് ഓവർ വഴങ്ങുന്നു 37 റൺസ്, കളിയുടെ ആവേശത്തിന്റെ തോത് വർധിച്ചത് ഇവിടെയാണ്, അത് കൊണ്ടാണ് ആദ്യം തന്നെ അത് സൂചിപ്പിച്ചത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ വളരെ മികച്ച രീതിയിൽ തന്നെ ആണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ചെന്നൈയുടെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പത്താം ഓവർ വരെ കാത്തിരുന്നു ബാംഗ്ളൂർ.
ടോട്ടൽ സ്‌കോർ 77ൽ നിൽക്കെ യുസ്‌വെന്ദ്ര ചഹൽ ആണ് 33 റൺസ് നേടിയ ഋതുരാജ് ഗെയ്ക്വാദിനെ വീഴ്ത്തിയത്. പിന്നെ ഡ്യൂപ്ലെസിക്ക് കൂട്ടായി എത്തിയത് സുരേഷ് റെയ്‌ന ആയിരുന്നു അതിവേഗം സ്‌കോർ ബോർഡ് ചലിപ്പിക്കാൻ നോക്കിയ റെയ്‌ന 24 റൺസ് നേടിയപ്പോഴേക്കും ഹർഷൽ പട്ടേൽ വീഴ്ത്തി.
അർധ സെഞ്ചുറി നേടിയ ഹാഫ് ഡ്യൂപ്ലെസിയെയും ഹർഷൽ പട്ടേൽ തന്നെയാണ് വീഴ്ത്തിയത്. അതിവേഗം സ്‌കോർ ഉയർത്താൻ ശ്രമിച്ചു 7 പന്തിൽ 14 റൺസ് നേടിയ അമ്പാട്ടി നായിഡുവിന്റെ വിക്കറ്റും ഹർഷൽ തന്നെ നേടി. എന്നാൽ മൂന്ന് വിക്കറ്റ് നേടിയ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. തന്റെ സഹാര രൂപം പുറത്തെടുത്ത രവീന്ദ്ര ജഡേജ പട്ടേലിനെ അവസാന ഓവറിൽ കൊന്നു കൊല വിളിച്ചു.
അവസാന ഓവറിൽ 37 റൺസ് ആണ് ജഡേജ അടിച്ചു കൂട്ടിയത്, അതുൾപ്പെടെ 28 പന്തിൽ നിന്നും 62 റൺസ് ആണ് ജഡേജ അടിച്ചു കൂട്ടിയത്. 2 പന്തിൽ റൺസ് ഒന്നും എടുക്കാതെ ധോണിയും ബാറ്റേന്തി നിന്നിരുന്നു.
മറുപടി ബാറ്റിങ്ങിൽ ബാംഗ്ളൂർ ദേവാദത് പടിക്കലിന്റെ പൊട്ടിത്തെറിയോട് കൂടി ആണ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ 7 പന്തിൽ നിന്നും 8 റൺസ് നേടിയ കോഹ്ലിയുടെ വിലപ്പെട്ട വിക്കറ്റ് ബാംഗ്ലൂറിന്റെ കയിൽ നിന്നും വഴുതി പോയിരുന്നു, സാം കറന് ആയിരുന്നു വിക്കറ്റ്. പിന്നാലെ 15 പന്തിൽ നിന്നും 34 നേടിയ ദേവദത് പടിക്കലിനെ വിക്കറ്റ് ശാൽദൂൽ താക്കൂർ വീഴ്ത്തി.
അതിന് ശേഷം സർപ്രൈസ് വൺ ഡൗണായി വന്ന വാഷിങ്ടൺ സുന്ദറും ഗ്ലെൻ മാക്‌സ്വെല്ലും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിക്കാൻ ശ്രമിച്ചു എങ്കിലും ഇന്ന് ജഡേജയുടെ ദിവസം ആയിരുന്നു എന്നത് ശരിവച്ചു കൊണ്ട് വാഷിങ്ടൺ സുന്ദറിനേയും ജഡേജ മടക്കിയയച്ചു.
പിന്നെ ബോളിങ്ങിലും ജഡേജയുടെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു. തൊട്ടു പിന്നാലെ മാക്‌സ്‌വെലിന്റെ വിക്കറ്റ് വീഴ്‌ത്തിയ ജഡേജ ഡാൻ ക്രിസ്ത്യനെ അതിവേഗം റൺ ഔട്ട് ആക്കി പിന്നാലെ അടുത്ത വിക്കറ്റും ജഡേജ നേടി.
ശേഷിച്ച രണ്ടു വിക്കറ്റുകൾ ഇമ്രാൻ താഹിർ സ്വന്തമാക്കിയപ്പോൾ ബാക്കി എല്ലാം വെറും ചടങ്ങു തീർക്കൽ മാത്രം ആയി. പോയിന്റ് ടേബിളിന്റെ ടോപ്പിൽ നിന്ന ബാഗ്ലൂറിന്റെ പത്തിക്ക് അടിച്ചു ചെന്നൈ വീഴ്ത്തി.
English Summary: IPL 2021, CSK vs RCB Live Cricket Online Update: CSK beat RCB by 69 runs.