ലോകത്തിലെ ഏതു ടീമും മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നു കേട്ടാൽ പേടിച്ചു വിറക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. മാഞ്ചസ്റ്ററിലേ ചുവന്ന ചെകുത്തന്മാരുടെ വേട്ടയുടെ ചൂടറിഞ്ഞ ക്ലബ്ബുകൾ ഏറെയുണ്ട്. സർ അലക്‌സ് ഫെർഗൂസന്റെ കീഴിൽ യുണൈറ്റഡ് ഇറങ്ങുമ്പോൾ എതിരാളികളുടെ ചങ്കിടിപ്പ് കൂടുമായിരുന്നു.
എത്ര ഗോളിന്റെ ലീഡിൽ നിന്നാലും അവസാന വിസിൽ മുഴങ്ങും വരെ ഒരു ഭയപ്പാട് എതിരാളികളുടെ മനസ്സിൽ മുഴപ്പിച്ചു നിർത്തുമായിരുന്നു. പിന്നിൽ നിന്നും കുതിച്ചു കയറി എതിരാളികളെ നിഷ്പ്രയാസം അടിച്ചിടുന്നത് യുണൈറ്റഡ് ഹോബി ആയിരുന്നു.
ഇരകളെ വേട്ടയവസാനിപ്പിച്ചുവന്നു തോന്നിച്ച ശേഷം വേട്ട തുടങ്ങുന്നവർ ആയിരുന്നു ഫെർഗൂസന്റെ ചുവന്ന ചെകുത്താന്മാർ. അതു കൊണ്ട് തന്നെ ലോകം അവരെ കം ബാക്ക് കിങ്‌സ് എന്നു ആദരവോടെ വിളിച്ചു.
ഡേവിഡ് ബെക്കാമും ക്രിസ്റ്റ്യാനോറൊണാൾഡോയും, വെയിൻ റൂണിയും കാർലോസ് ടെവസും, ഏരിയൽ ഓർടെഗെയും, ഒലെയും സ്‌കോൾസും, ഗിഗ്‌സും, റിയോയും ഉൾപ്പെടെയുള്ള യുണൈറ്റഡ് ആരെയും ഭയപ്പെടുത്തുന്ന സംഘം ആയിരുന്നു.
എന്നാൽ ഇപ്പോൾ യുണൈറ്റഡ് പഴയ പ്രതാപകാലത്തിന്റെ നിഴൽ പോലും അല്ല.
അതിന്റെ പ്രധാന കാരണം ഒരു കില്ലിംഗ് സ്‌ട്രൈക്കർ ഇല്ല എന്നത് തന്നെയാണ്. ക്രിസ്റ്റ്യാനോയ്ക്കും റൂണിക്കും ശേഷം ആർക്കും അവിടെയൊരു എഫക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അതു കൊണ്ട് കൊണ്ട് ഒരു സൂപ്പർ സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം.
ഡോർട്മുണ്ടിൽ നിന്നും ഏർലിംഗ് ഹലാണ്ടിനെയോ ടോട്ടനത്തിൽ നിന്നും ഹാരി കെയിനെയോ ഫ്രാങ്ക്ഫർട്ടിൽ നിന്നും ആന്ദ്രേ സിൽവയെയോ കൊണ്ടുവന്നു പഴയ പ്രതാപം വീണ്ടെടുക്കാൻ ആണ് യുണൈറ്റഡ് നീക്കം…