റയൽ പ്രസിഡന്റ് ഫ്ലോരെന്റിന പെരസിന്റെ ചാണക്യ തന്ത്രത്തിൽ ഉരുത്തിരിഞ്ഞ യൂറോപ്പിയൻ സൂപ്പർ ലീഗ് എന്ന ആശയവുമായി സഹകരിച്ചു ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് 6 ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി,ചെൽസി,ആർസെനൽ,ലിവർപൂൾ,ടോട്ടൻഹാം അടക്കം 12 ക്ലബ്ബുകൾ UEFA ക്കെതിരെ അണിനിരന്നു വെങ്കിലും. ആരാധകരുടെയും, ഫുട്ബോൾ നിരീക്ഷകന്മ്മാരുടെയും, കളിക്കാരുടെയും പ്രതിഷേധങ്ങൾ കാരണം ഇംഗ്ലീഷ് ക്ലബ്ബുകൾ എല്ലാം ആരംഭത്തിൽ തന്നെ പിന്തിരിഞ്ഞിരുന്നു.
പ്രഖ്യാപനം വന്നു 72മണിക്കൂറിനകം സമാധിയടഞ്ഞ ടൂർണമെന്റിൽ നിന്ന് UEFA യുടെ എതിർപ്പുകളെ വകവെക്കാതെ റയൽ ബാർസ യുവന്റസ് ടീമുകൾ മുന്നോട്ട് തന്നെ എന്ന സൂചന നൽകിയിരുന്നു.

UEFA യുടെ എത്തിക്സ് കമ്മിറ്റി ഈ ക്ലബ്ബുകൾക്കെതിരെ അന്വേഷണം പ്രഘ്യാപിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു ഭാവി നടപടികൾ കൈക്കൊള്ളും. സൂപ്പർ ലീഗിന്റെ കാര്യത്തിൽ ആരുടെ ഭാഗത്ത് ആണ് ന്യായം നിങ്ങളുടെ അഭിപ്രായം കമെന്റ് സെക്ഷനിൽ പങ്കു വയ്ക്കൂ. അതിനു മുൻപ് ഇത് കൂടി വായിച്ച ശേഷം ഒരു തീരുമാനം എടുക്കുക.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

CONTENT SUMMARY; UEFA Disciplinary action on against Real Madrid…