പാടിപ്പുകഴ്ത്താൻ വലിയ ആരാധകക്കൂട്ടം ഒന്നും ഇവിടെ ഇല്ലെങ്കിലും വസന്തം വിരിയിക്കാൻ കെൽപ്പുള്ള ഇങ്ങനെ കുറച്ചു താരങ്ങൾ കൂടി ഇവിടെ ഉണ്ട് അവരെ കുറിച്ചാണ് ഈ പങ്തി.
ജർമൻ ബുന്ദസ്ലിഗ ക്ലബ് വോൾഫ്സ്ബർഗിന്റെ ഡച്ച് ഇന്റർനാഷണൽ മുന്നേറ്റ താരം
വോട്ട് വെഫോർസ്റ്റ് അതു പോലെ ഇവിടെ അധികം ആരും ശ്രദ്ദിച്ചിട്ടില്ലാത്ത ഏറെ പ്രതിഭാശാലിയായ ഒരു താരമാണ്.
2020-21 സീസണിൽ 34 ലീഗ് മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 8 അസിസ്റ്റുകളും ടീമിനായി സംഭാവന ചെയ്ത് ടോപ് സ്കോറെർ പട്ടികയിൽ നാലാമതാണ് താരം.
പക്ഷെ, ടീമിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.

2018 മുതൽ വോൾഫ്സ്ബർഗിന്റെ എല്ലാമെല്ലാമാണ് 28 കാരൻ. 100 മത്സരങ്ങൾ പൂർത്തിയാക്കിയ താരം 53 തവണയാണ് ലക്ഷ്യം കണ്ടത്. യുറോ കപ്പിൽ ഹോളണ്ട് ജേഴ്‌സിയിൽ താരത്തിന്റെ മികച്ച പ്രകടനവും അതുവഴി ഹോളണ്ടിന്റെ ഗംഭീര തിരിച്ചു വരവും ആരാധകർ സ്വപ്നം കാണുന്നു.
ജർമൻ ക്ലബ്ബിലെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ റാഞ്ചാൻ നിരവധി ടീമുകളാണ് ലക്ഷ്യമിടുന്നത്. ബൊറൂസിയ ഡോർട്മുണ്ട്, എ എസ് റോമ, ടോട്ടൻഹാം ഹോട്സ്പർ, ചെൽസി, വെസ്റ്റ്‌ഹാം ടീമുകൾ താരത്തെ സൈൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ഈ പങ്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് കമെന്റ് ചെയ്യൂ. നിങ്ങളുടെ ഓർമയിൽ ഒളിമങ്ങാതെ കിടക്കുകയോ അധികം ആരും ശ്രദ്ദിക്കാത്ത നിങ്ങളുടെ ശ്രദ്ധ ആകർഷിച്ച താരങ്ങൾ ഉണ്ടെങ്കിൽ അവരെ പറ്റി കമെന്റ് ബോക്‌സിൽ എഴുതുക.
CONTENT SUMMARY: VfL Wolfsburg fans want Wout Weghorst in Euro Cup Squad