ഇറ്റാലിയൻ പരിശീലകൻ ഗെന്നാരോ ഗട്ടൂസോ പുതിയ ഫിയോറെന്റീന പരിശീലകൻ ആയി നിയമിതനായി. അർജന്റീനിയൻ ഇതിഹാസം ഗബ്രിയേൽ ബാറ്റിസ്‌ടൂറ്റ പന്തു തട്ടിയ ഫിയോറെന്റീനയുടെ പുതിയ പരിശീലകനായി ഗെന്നാരോ ഗട്ടൂസോ യെ ക്ലബ് അധികൃതർ ചുമതലപ്പെടുത്തി.
നാപ്പോളി പരിശീലക കുപ്പായം അഴിച്ചു വെച്ചാണ് ഗട്ടൂസോയുടെ ഫിയോറെന്റീനാ പ്രവേശനം.നാപോളിയേ മികച്ച രീതിയിൽ പരിശീലിപ്പിച്ചു ഈ സീസണിൽ ഏവരുടെയും ശ്രദ്ധാലുവായ മുൻ ഇറ്റലിയുടെയും AC മിലാന്റെയും ഡിഫൻഡർ ആയ ഗട്ടൂസോ, ലീഗിലെ അവസാന ദിവസം ഹെല്ലസ് വെറോണ യോട് സമനില പിണഞ്ഞതിനാൽ മാത്രം ചാമ്പ്യൻസ് ലീഗ് സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത് ഫിനിഷ് ചെയ്യേണ്ടി വന്നത് മാനേജർ കരിയറിലെ കരിനിഴലായി.
പുതിയ ഉദ്യമത്തിൽ മിന്നി തിളങ്ങാൻ ഗട്ടൂസോക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.
ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക
CONTENT SUMMARY; Fiorentina appoints Gennaro Gattuso as manager