നോർവിച് സിറ്റി ക്കായി റൈറ്റ് വിങ്ങിലും സെൻട്രൽ അറ്റാക്കിങ് മിഡ് ഫീൽഡർ റോളിലും തിളങ്ങിയ ബുണ്ടിയ യൂറോപ്പിലെ ഒട്ടുമിക്ക ക്ലബ്ബുകളുടെയും ട്രാൻസ്ഫർ ടാർഗെറ്റുകളിൽ ഒന്നാണ്. നോർവിച്ച് സിറ്റിക്കായി 121 മത്സരങ്ങൾ പന്ത് തട്ടിയ ബുണ്ടിയ 24 ഗോളുകളും അവർക്കു വേണ്ടി കണ്ടെത്തി.
ലയണൽ സ്കെലോണിയുടെ അർജന്റീന കോപ്പ അമേരിക്ക സ്‌ക്വാഡിലും ഇടം കണ്ടെത്തിയ ബൂണ്ടിയക്കായി ശക്തമായി രംഗത്തുള്ളത് ഇംഗ്ലീഷ് വമ്പൻമാരായ ആർസെനൽ ആണ്.കാത്തിരുന്നു കാണാം ബുണ്ടിയ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് തട്ടുന്നത്.
ജർമനിയിൽ തിളങ്ങിയ ഈ അർജന്റീനൻ താരത്തിന് ആ മികവ് ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനായി ആവർത്തിക്കാൻ കഴിയുമോ നിങ്ങൾ പറയൂ. കമെന്റ് ബോക്സ് തുറന്നിട്ടിരിക്കുന്നത് നിങ്ങളുടെ സ്വരം കേൾക്കാൻ ആണ്.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക.
CONTENT SUMMARY; Emiliano Buendia to Arsenal