in

ചാമ്പ്യൻഷിപ്പ് മാച്ചിൽ ബാലറിന് തോൽവി ക്രോസിന്റെ പുതിയ എതിരാളിയെ അടുത്ത ആഴ്ച അറിയാം

ഇന്ന് NXT യിൽ നടന്ന NXT ചാമ്പ്യൻഷിപ്പ് മാച്ചിൽ ബാലറിനെ തോൽപ്പിച്ച് കാരൃൺ ക്രോസ്സ് തന്റെ ടൈറ്റില് നില നിർത്തി. ആവേശഭരിതമായ മാച്ചിനൊടുവിൽ ബാലറിനെ ഒരു സ്ലീപ്പർ ഹോൾഡിൽ കുരുക്കിയാണ് ക്രോസ്സ് തന്റെ ജയം ഉറപ്പിച്ചത്. ബാലറും ക്രോസ്സും തമ്മിൽ ഇത് രണ്ടാം തവണ ആണ് ഏറ്റുമുട്ടുന്നത്. രണ്ടു തവണയും ജയം ക്രോസ്സിനൊപ്പം ആയിരുന്നു.

ക്രോസ്സിന്റെ ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള അടുത്ത എതിരാളിയെ കണ്ടെത്താൻ അടുത്ത ആഴ്ച്ച NXT യിൽ ഒരു ട്രിപ്പിൾ ത്രെട്ട് മാച്ച് ആണ് ഒരുങ്ങുന്നത്. റിങ്ങിൽ കൈൽ ഓ റൈലി ,ജോണി ഗാർഗാനോ, പീറ്റ് ഡൺ എന്നിവർ ഏറ്റു മുട്ടുമ്പോൾ വിജയിയെ കാത്തിരിക്കുന്നത് ജൂൺ എട്ടാം തീയതി നടക്കുന്ന NXT ഇൻ യുവർ ഹൌസ് ഷോയിൽ ക്രോസ്സിനെതിരെ ഒരു ചാമ്പ്യൻഷിപ്പ് അവസരമാണ്.

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക.

CONTENT SUMMARY; NXT Match result today 25th May

എമിലിയാനോ ബുണ്ടിയക്കു വേണ്ടി വല വിരിച്ചു ഗണ്ണേഴ്‌സ്‌

യൂറോപ്യൻ ഫുട്ബോളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച സാമ്പത്തിക നേട്ടം