in

ആരാധകർ ഇതുകൂടി ഓർക്കണമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുന്നറിയിപ്പ്

KBFC Pre Season [Twiter]

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വൈകാരികമായി കളിയെയും കളിക്കാരെയും മത്സരഫലങ്ങളും സമീപിക്കുന്ന ഏക ആരാധകവൃന്ദം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌ സിയുടെ മാത്രമാണ്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ടീമിൻറെ ഏതൊരു നീക്കത്തിനും മേൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കണ്ണുകൾ ഉണ്ടായിരിക്കും. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ ക്ലബ്ബ് നടത്തുന്ന മേധാവിത്വത്തിന്റെ പ്രധാന കാരണവും ഇതുതന്നെ.

ഏതു ടീമിനും ആരാധകരുടെ സാന്നിധ്യം വളരെ വലിയ ഒരു ആശ്വാസം ആണെങ്കിലും അത് ചിലപ്പോൾ സമ്മർദങ്ങളും താരങ്ങളുടെമേൽ ഏൽപ്പിക്കാറുണ്ട്. മലയാളികളുടെ സൈബർ സംസ്കാരം പലപ്പോഴും അതിര് വിട്ട് കടക്കുന്നത് താരങ്ങളെയും ബാധിക്കാറുണ്ട്. അതു താരങ്ങളുടെ ആത്മവിശ്വാസം തകർകക്കും.

KBFC Pre Season [Twiter]

അതുകൊണ്ട് ഇനിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർ സംയമനം പാലിക്കേണ്ടതുണ്ട്. ഇന്ന് ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയെ നേരിടുന്നതിനുമുമ്പ് ബ്ലാസ്റ്റേഴ്സ് പരിശീലകന് ആരാധകരെ ചിലത് ഓർമ്മിപ്പിക്കാൻ ഉണ്ട്. മത്സരഫലം എന്തുതന്നെയായാലും അതി വൈകാരികമായ പ്രകടനങ്ങൾ ഒന്നും ഉണ്ടാകരുതെന്ന ധ്വനി ആ വാക്കുകളിൽ ഉണ്ടായിരുന്നു.

ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ബാംഗ്ലൂരിന് എതിരായ മത്സരത്തിന് വലിയ പ്രാധാന്യം ബ്ലാസ്റ്റേഴ്സ് കൊടുക്കുന്നില്ല എന്ന് പരിശീലകൻ വ്യക്തമാക്കിയതാണ്. ഒരു പരിശീലനമത്സരം അഥവാ പ്രീ സീസൺ മത്സരം എന്നതിനപ്പുറത്തേക്ക് വലിയ പ്രാധാന്യമൊന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇതിന് നൽകുന്നില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെൻറ് മത്സരങ്ങളിലെ മികച്ച പ്രകടനം മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ലക്ഷ്യം. മത്സരഫലം ജയമോ തോൽവിയോ എന്തുതന്നെയായാലും അതിൽ അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യേണ്ട കാര്യമല്ല ഇത് വെറും തയ്യാറെടുപ്പ് മാത്രമാണ്.

പരിശീലനമത്സരത്തിൽ അതിവേഗ സെഞ്ച്വറിയുമായി ഡിവില്ലിയേഴ്സിന്റെ അഴിഞ്ഞാട്ടം

ചാമ്പ്യൻസ് ലീഗിലേക്ക് നിഗൂഢതയുടെ കലവറ തുറക്കുകയാണ് ഫ്രഞ്ച് വമ്പന്മാർ