in ,

ബ്ലാസ്റ്റേഴ്സിനെ കുറ്റപ്പെടുത്തരുത് അത്രമാത്രം വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്…

Kerala Blasters Pre season Sahal Prasanth ec... [Twiter]

ഇന്ന് ഡ്യൂറൻഡ് കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരങ്ങളുമായി കളിക്കാനിറങ്ങിയ ബാംഗ്ലൂരു എഫ്സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരളബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ ആരാധകർ വൻതോതിലുള്ള വിമർശനങ്ങളുമായി ക്ലബ്ബിനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരിക്കലും ബ്ലാസ്റ്റേഴ്സിനെ കുറ്റപ്പെടുത്തുവാൻ കഴിയുകയില്ല.

ഒരിക്കലും പരാജയത്തെ നീതീകരിക്കുവാൻ വേണ്ടിയല്ല ഇത്, കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന വെല്ലുവിളികളെ പറ്റി അറിയണം എന്ന് ആഗ്രഹിച്ചു തന്നെയാണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ മൊത്തം തകിടം മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ. മികച്ച ഒരു പ്രീസീസൺ അനുഭവം എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങളെ സമീപിച്ചത്.

KBFC vs BFC Durand cup [IFTWC/Twiter]

എന്നാൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് പ്രതീക്ഷിച്ചതുപോലെ അല്ലായിരുന്നു സംഭവങ്ങൾ നടന്നത്. ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ച ഫ്രീ സീസൺ മത്സരങ്ങളിൽ കേരള യുണൈറ്റഡ് എഫ് സിക്കും റിയൽ കാശ്മീർ എഫ് സിക്കും വളരെ മികച്ച സൗകര്യങ്ങൾ ബ്ലാസ്റ്റേഴ്സ് ചെയ്തുകൊടുത്തിരുന്നു. സമാന അനുഭവം പ്രതീക്ഷിച്ചാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് കളിക്കാൻ തയ്യാറായത്.

ഡ്യൂറൻഡ് കപ്പ് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഇതുവരെയും പരിശീലന ഗ്രൗണ്ട് അനുവദിച്ചില്ല. ടീമിന് വാം അപ്പ് ചെയ്യാൻ പോലും മതിയായ സൗകര്യം ലഭിക്കുന്നില്ല. ഇതുമൂലം താരങ്ങൾക്ക് അവരുടെ ബോഡി ഫിറ്റ്നസ് കണ്ടീഷൻ ചെയ്യാൻ കഴിയാതെ വരികയാണ്. കൃത്യമായ പരിശീലനമോ വാം അപ്പ് കണ്ടീഷനിങ്ങോ ഇല്ലാതെ കളിക്കാനിറങ്ങുമ്പോൾ താരങ്ങൾ അതിവേഗം പരിക്കിന്റെ പിടിയിൽ അകപ്പെടുന്നത് പതിവാണ്.

ഇതുതന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി പ്രതിരോധനിര താരം അബ്ദുൽ ഹക്കുവിന്റെ കാര്യത്തിൽ സംഭവിച്ചത്. ബ്ലാസ്റ്റേഴ്സിന് മതിയായ സൗകര്യങ്ങൾ ലഭ്യമാകാത്തതിനെതിരെ പരിശീലകൻ നേരത്തെ തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. മഴ മൂലം നിലവാരമില്ലാത്ത ഗ്രൗണ്ടിൽ ഇന്നത്തെ കളി നടക്കുമോ എന്ന കാര്യത്തിൽ വരെ ആശങ്ക ഉണ്ടായിരുന്നു. ഐഎസ്എൽ ലക്ഷ്യം വച്ചു ടീമിനെ ഒരുക്കുന്ന പരിശീലകന് താരങ്ങളെ പരുക്കിന്റെ പിടിയിലേക്ക് വിട്ടുകൊടുക്കാൻ താല്പര്യമില്ല, അതു കൊണ്ട് ഈ പരാജയയത്തിന് നേരെ ആ4ആരാധകർ കണ്ണടക്കുക.

പി എസ് ജിയിൽ ആർക്കാണ് കൂടുതൽ പ്രാധാന്യം പി എസ് ജി സ്പോർട്ടിംഗ് ഡയറക്ടർ മനസ്സുതുറക്കുന്നു…

ആദ്യപകുതിയിൽ കൊൽക്കത്തയുടെ കഥ ഇതുവരെ, ഇനി മുന്നോട്ടുള്ള സാധ്യതകൾ ഇപ്രകാരം