in

ആദ്യപകുതിയിൽ കൊൽക്കത്തയുടെ കഥ ഇതുവരെ, ഇനി മുന്നോട്ടുള്ള സാധ്യതകൾ ഇപ്രകാരം

KKR IPL 2021 [India TV News]

ബിലാൽ ഹുസൈൻ : ടീം നമ്പർ 7 – KKR പ്രതിഭയുള്ള കളിക്കാരുടെ കാര്യത്തിൽ KKR ന് പ്രശ്നങ്ങളില്ല, പക്ഷെ അവരിൽ നിന്നും റിസൽറ്റുണ്ടാക്കാൻ മോർഗൻ – മക്കല്ലം സംഘത്തിന് കഴിയുന്നില്ല എന്നതിന് തെളിവാണ് ഈ ഏഴാം സ്ഥാനം. ഏഴ് മത്സരങ്ങളില്‍ വെറും രണ്ട് വിജയങ്ങളാണ് കൊൽക്കത്തക്ക് നേടാനായത്.

കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫിന് ക്വാളിഫൈ ചെയ്യാനാവാതെ പോയി എങ്കിലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് NRR ന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. പക്ഷേ ഇത്തവണ ആദ്യ ഭാഗത്തെ പ്രകടനങ്ങൾ ആവർത്തിച്ചാൽ അവസാന രണ്ടിലൊതുങ്ങാൻ ആവും KKR ന്റെ വിധി.

KKR IPL 2021 [India TV News]

ഓപണർ നിതീഷ് റാണയാണ് ടീമിനായി കൂടുതല്‍ റൺസ് നേടിയിരിക്കുന്നത്. ക്യാപ്റ്റൻ മോർഗൻ ഉൾപെടുന്ന ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് പ്രധാന തലവേദനകളിലൊന്ന്. വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ള പാറ്റ് കുമ്മിൻസ് ആകെ നേടിയത് 7 വിക്കറ്റുകളാണ്. കുമ്മിൻസ് രണ്ടാം ഭാഗത്തില്‍ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുമ്പോൾ ടീം കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് പോവുന്നത്.

കുമ്മിൻസിന് പകരം ന്യൂസിലാന്റ് പേസർ ടിം സൗത്തിയെ ആണ് KKR ടീമിലെത്തിച്ചിരിക്കുന്നത്. ബാക്കിയുള്ള 7 കളികളിൽ ആറെണ്ണം ജയിച്ചാൽ മാത്രമേ KKR ന് ക്വാളിഫിക്കേഷൻ ഉറപ്പിക്കാനാവൂ. ഈ സീസണിൽ മുന്നോട്ടുള്ള പ്രയാണം കൊൽക്കത്തയിലെ വമ്പൻമാർക്ക് ദുർഘടമാണ്.

ഗൗതം ഗംഭീർ പടി ഇറങ്ങിയതിനു ശേഷം നായകസ്ഥാനത്ത് നിവർന്നുനിന്ന് പ്രതിസന്ധിഘട്ടങ്ങളിൽ ടീം ആടിയുലയുമ്പോൾ അവരെ പതറാതെ കരയ്ക്കടുപ്പിക്കാൻ കരുത്തുള്ള ഒരു നായകൻ കൊൽക്കത്തയ്ക്ക് ഇല്ലാതെപോയി എന്നതാണ് നിലവിൽ കൊൽക്കത്ത നേരിടുന്ന യഥാർത്ഥ വെല്ലുവിളികളിൽ ഒന്ന്.

ബ്ലാസ്റ്റേഴ്സിനെ കുറ്റപ്പെടുത്തരുത് അത്രമാത്രം വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്…

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കാൻ മുറവിളി, മികച്ച താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല