in ,

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെ പുറത്താക്കാൻ മുറവിളി, മികച്ച താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല

Cristiano Ronaldo and Solskjaer [Twiter]

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന യുനൈറ്റഡ് vs യങ് ബോയ്സ് കളിയിൽ യുണൈറ്റഡിന്റെ പരാജയം ആരാധകരെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഇത്രയും മികച്ച ഒരു കൂട്ടം കളിക്കാർ ഉണ്ടായിട്ടും തോൽക്കാൻ എന്താണ് കാരണം? ഒലെ എന്ന പരിശീലകനെതിരെ ആണ് എല്ലാ വിരലുകളും ഉയരുന്നുന്നത്. പക്ഷേ ഇത്രയധികം മികച്ച താരങ്ങൾ ടീമിലേക്ക് എത്തിയത് അദ്ദേഹത്തിൻറെ കാലത്താണ് എന്ന വസ്തുത വിസ്മരിക്കാൻ കഴിയില്ല.

ഇത്രയും സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായിട്ടും യുണൈറ്റഡ് പ്രകടനങ്ങള്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല. പരിശീലകനെ മാറ്റേണ്ട സമയം കഴിഞ്ഞെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നുമുണ്ട്. ചാമ്ബ്യന്‍സ് ലീഗില്‍ ഒലെക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകെ 11 മത്സരങ്ങള്‍ ആണ് കളിച്ചത്. ഈ മത്സരങ്ങളില്‍ ഏഴും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടു എന്നത് വലിയ ഭയമാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

Cristiano Ronaldo and Solskjaer [Twiter]

തങ്ങളുടെ ഇതിഹാസതാരം ആയിരുന്നിട്ടുകൂടി ഒലക്ക് എതിരെ തിരിയാൻ ഇത് ആരാധകരെ പ്രേരിപ്പിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചരിത്രത്തില്‍ ചാമ്ബ്യന്‍സ് ലീഗില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഒരു പരിശീലകനും ഉണ്ടായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതും വിവാദമായിരുന്നു.

ടീം തകർന്നു നിൽക്കുമ്പോൾ നേതൃപാടവത്തോടെ ടീമിനെ മുന്നോട്ട് നയിക്കാനുള്ള ആത്മവീര്യം താരങ്ങൾക്ക് പകർന്നു ക്രിസ്ത്യാനോ എന്ന താരത്തിന് കഴിയുമെന്ന് ഉറപ്പായിരുന്നു. ക്രിസ്ത്യാനോ യ്ക്ക് പകരം കൊണ്ടുവന്ന ലിങ്കർഡിൻറെ പിഴവാണ് യങ് ബോയ്സ് വിജയ ഗോൾ നേടുവാൻ കാരണം.

വാൻഡിബിക്കിനെ പോലെ പ്രതിഭയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാതെ ബെഞ്ചിൽ ഇരുത്തുന്നതും, ചില വിശ്വസ്തരായ താരങ്ങൾക്ക് റൊട്ടേഷൻ അനുവദിക്കാതെ അമിതമായി അധ്വാനിപ്പിക്കുന്ന ഭീരുത്വം നിറഞ്ഞ സമീപനവും യുണൈറ്റഡിന് തിരിച്ചടിയാകുമെന്ന ആരാധകർ കരുതുന്നു.

ആദ്യപകുതിയിൽ കൊൽക്കത്തയുടെ കഥ ഇതുവരെ, ഇനി മുന്നോട്ടുള്ള സാധ്യതകൾ ഇപ്രകാരം

ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ സെവാഗ് പറയുന്നു