in

എംബപ്പയുടെ റെക്കോർഡ് തകർത്തു ഡോർട്ട്മുണ്ടിന്റെ വണ്ടർ കിഡ്,വറ്റാത്ത പ്രതിഭകളുടെ മികവിൽ തകർപ്പൻ വിജയം

Jude Bellingham[aaveshamclub]

ഹാലണ്ടിന്റെ ഗോളുകളോട് ഉള്ള അടങ്ങാത്ത ആർത്തിയുടെ നിറവിൽ പുതിയ ചാമ്പ്യൻസ് ലീഗ് സീസൺ വിജയത്തോടെ ആരംഭിക്കാൻ ജർമൻ വമ്പൻമാരായ ബൊറൂസ്സിയ ഡോർമുണ്ട് എഫ് സിക്ക് കഴിഞ്ഞു. ഇന്ന് തുർക്കിഷ് ക്ലബ്ബായ ബെസിക്ടാസിനെ ഒന്നിനെതിരെ ഇരട്ട ഗോളുകൾക്കാണ് ഡോർമുണ്ട് തോൽപിച്ചത്.

ഡോർട്മുണ്ടിന് വേണ്ടി തകർത്തു കളിച്ചത് ജൂഡ് ബെല്ലിൻഗ്രാം ആയിരുന്നു. ആദ്യം കിടിലൻ ഫിനിഷിലൂടെ ഒരു ഗോളും ഹാലണ്ടിന്റെ ഗോളിന് വഴിവെച്ച ഇടതു വിങ്ങിൽ കൂടിയുള്ള ഒരു കിടിലം അസിസ്റ്റും സാഞ്ചോ കൂട് മാറിയെങ്കിലും പ്രതിഭാ ധാരാളിത്തത്തിനു ഡോർട്മുണ്ടിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് ഇന്നത്തെ മത്സരം തെളിയിച്ചു.

Jude Bellingham[aaveshamclub]

മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ഇംഗ്ലീഷ് യുവ താരം ബെല്ലിംഹാം ആണ് ജർമ്മൻ ക്ലബിന് വേണ്ടി ആദ്യം വല കുലുക്കിത്. പിന്നീട് ആദ്യ പകുതി അവസാനിക്കാനിരിക്കെ സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ടാം ഗോളും നേടി. ഹാലണ്ടിന്റെ ഗോൾ ദാഹത്തിന് ശമനമില്ല എന്ന് അദ്ദേഹം തെളിയിച്ചു.

ബെല്ലിംഹാമിന്റെ അസ്സിസ്റ്റിൽ നിന്നു തന്നെ ആയിരുന്നു ഈ ഗോളും പിറന്നത്. തൻറെ ടീം നേടിയ രണ്ടു ഗോളിലും അദ്ദേഹത്തിന് പാദമുദ്രകൾ ചാർത്തുവാൻ സാധിച്ചു. തുടർച്ചയായ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന എംബപ്പേയുടെ റെക്കോർഡ് ഇതോടെ താരം മറികടന്നു 18 വർഷവും 78 ദിവസവും മാത്രമാണ് താരത്തിന് പ്രായം.

അവസാന നിമിഷം മൊന്റെറൊയിലൂടെ ബെസിക്ടാസ് ആശ്വാസ ഗോൾ കണ്ടെത്തി. മുൻ ബാഴ്സലോണ താരം പ്യാനിച്ച് എടുത്ത് ഫ്രീകിക്ക് ഷോട്ടിൽ നിന്നുമായിരുന്നു തുർക്കി ക്ലബ് ആശ്വാസഗോൾ നേടിയത് കളി അവസാനിക്കാൻ ഉള്ള അധിക സമയത്തിന് അവസാന മിനിറ്റിലായിരുന്നു തുർക്കിഷ് ക്ലബ് മത്സരത്തിലെ ഏക ആശ്വാസഗോൾ നേടിയത്.

ആരാധകർ കാത്തിരുന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി ക്രൊയേഷ്യൻ കരുത്തൻ ബ്ലാസ്റ്റേഴ്സിൽ

PSG യെ മരണപ്പൂട്ടിട്ടു വരിഞ്ഞു കെട്ടി ബെൽജിയം ക്ലബ്ബ് ബ്രാഗ്