in ,

PSG യെ മരണപ്പൂട്ടിട്ടു വരിഞ്ഞു കെട്ടി ബെൽജിയം ക്ലബ്ബ് ബ്രാഗ്

Messi and Mbappe in first UCL match [BRFootball/Twiter/aaveshamclub]

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു മത്സരമായിരുന്നു ഇന്ന് നടന്ന പി എസ് ജി vs ബ്രാഗ് മത്സരം. ആ മത്സരത്തിൽ ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളെ കുത്തിനിറച്ച ഫ്രഞ്ച് ക്ലബ് ബെൽജിയം ക്ലബ്ബിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും എന്നായിരുന്നു ഫുട്ബോൾ ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു ബെൽജിയം ക്ലബ് ബ്രാഗ് പാരീസ് സെൻറ് ജർമൻ ക്ലബ്ബിനെ മണിച്ചിത്രത്താഴ് ഇട്ട് പൂട്ടി. PSG 1-1 എന്ന സ്കോറിന് രക്ഷപെട്ട് എന്ന് വേണമെങ്കിൽ പറയാം. ഇത്രയധികം സൂപ്പർതാരങ്ങളെ കുത്തിനിറച്ച ഒരു ടീം ഇങ്ങനെ പരിതാപകരമായ ഒരു പ്രകടനം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

Messi and Mbappe in first UCL match [BRFootball/Twiter/aaveshamclub]

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം കൂടി കുറിച്ച മത്സരം എന്ന പേരിൽ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചാവിഷയമായിരുന്ന മത്സരത്തിൽ ഇത്തരമൊരു വിധി ആയിരുന്നില്ല ആരാധകർ പ്രതീക്ഷിച്ചത്. താരങ്ങളുടെ പ്രകടനത്തിനുനേരെ ആരാധകരുടെ ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നു തുടങ്ങി.

പിഎസ്ജികളിയുടെ 15ആം മിനിറ്റിൽ തന്നെ എംബാപ്പയുടെ പാസിൽ നിന്ന് സ്പാനിഷ് മിഡ്ഫീൽഡർ ഹെരേര പിഎസ്ജിക്ക് ലീഡ് നൽകിയെങ്കിലും , 27ആം മിനിറ്റിൽ വനകൻ നേടിയ ഉജ്ജ്വല ഗോളിലൂടെ ബ്രാഗ്ഗ ഒപ്പമെത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ എംബാപ്പെ പരിക്കേറ്റ്പുറത്തു പോയതോടെ പിഎസ്ജിക്ക് താളംതെറ്റി. തുടർന്ന് അലക്ഷ്യമായി കളിച്ച പിഎസ് ജി സമനിലയുമായി രക്ഷപ്പെടുകയായിരുന്നു

ഇത്രയധികം സൂപ്പർതാരങ്ങൾ ടീമിൽ എത്തിയിട്ടും ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കാലിടറുന്ന പിഎസ്ജി യുടെ പതിവ് തുടരുമോ എന്നാണ് ഇപ്പോൾ ആരാധകർ ആശങ്കപ്പെടുന്നത്
.

എംബപ്പയുടെ റെക്കോർഡ് തകർത്തു ഡോർട്ട്മുണ്ടിന്റെ വണ്ടർ കിഡ്,വറ്റാത്ത പ്രതിഭകളുടെ മികവിൽ തകർപ്പൻ വിജയം

ആൻഫീൽഡിൽ ലിവർപൂളിനെ മുട്ട് കുത്തിക്കാൻ മിലാൻ പടക്കോപ്പുകൾ മതിയായില്ല