in ,

ആൻഫീൽഡിൽ ലിവർപൂളിനെ മുട്ട് കുത്തിക്കാൻ മിലാൻ പടക്കോപ്പുകൾ മതിയായില്ല

Liverpool UCL match review [aaveshamclub/liverpool/bRfootball]

ഷാമിൽ: ആദ്യ പകുതിയിൽ ലിവെർപ്പൂലിനെ ഞെട്ടിച്ചു അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ലീഡ് എടുത്ത മിലാനു ലിവർപൂൾ ആക്രമണങ്ങൾക്കു മുന്നിൽ പിടിച്ചു നില്ക്കാൻ രണ്ടാം പകുതിൽ സാധിച്ചില്ല. ഒരിടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ വലിയ ലോകത്തേക്ക് എത്തിയ ഇറ്റാലിയൻ വമ്പൻമ്മാരായ AC മിലാൻ സ്വപ്ന തുല്യമായ മുന്നേറ്റമാണ് ക്ലൊപ്പിന്റ്‌ ലിവര്പൂളിനെതിരെ ആദ്യ പകുതിയിൽ പുറത്തെടുത്തത്.

ട്രെന്റ് അലക്സാൻഡർ അർണോൾഡ് AC മിലാൻ വിങ്ങിലൂടെ ഇരച്ചു കയറി മിലാൻ ഗോൾ മുഖത്തേക്ക് തൊടുത്ത ഷോട്ട് ഫിക്കയൊ ടോമോരിയുടെ ദേഹത്തു തട്ടി ലക്‌ഷ്യം ഭേദിച്ചു ആദ്യ ഗോൾ ലിവർപൂളിനായി കണ്ടെത്തി. പക്ഷെ AC മിലാൻ പിന്നോട്ടടിക്കാൻ തയാറല്ലായിരുന്നു. ലിവർപൂളിന് അനുകൂലമായി ലഭിച്ച ഒരു പെനാൽറ്റി AC മിലാൻ ഗോളി മൈഗ്നൻ തടുത്തു തന്റെ കരുത്തു തെളിയിച്ചതു മുതൽ മിലാൻ വർധിത വീര്യത്തോടെ ലിവർപൂൾ ഗോൾ വല ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു.

Liverpool UCL match review [aaveshamclub/liverpool/bRfootball]

ടീം വർക്കിലൂടെ ലിവർപൂൾ ഗോൾ മുഖത്തേക്ക് ഇരച്ചു കയറിയ റാഫേൽ ലിയോ നൽകിയ പന്തു റെബിക് ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ ലിവർപൂൾ ഗോളി അലിസൻ ബെക്കരെ മറികടന്നു സമനില ഗോൾ കണ്ടെത്ത്തുമ്പോൾ ലോകമെമ്പാടുമുള്ള മിലാൻ ആരാധകർ ആവേശ ഭരിതർ ആയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മറ്റൊരു മികച്ച മുന്നേറ്റത്തിലൂടെ ബ്രഹിം ഡിയാസ് ലിവർപൂൾ ഇട നെഞ്ചത്ത് രണ്ടാം നിറയും ഒഴിച്ചപ്പോൾ അക്ഷരാർഥത്തിൽ എൻഫീൽഡ് ഞെട്ടി. ആദ്യ പകുതിയിൽ ഗോൾ നില 2-1.

ക്ളോപ്പിന്റെ തന്ത്രങ്ങളിൽ വിശ്വാസമുണ്ടായിരുന്നു അപ്പോഴും ആൻഫീൽഡിൽ തിങ്ങി നിറഞ്ഞ ലിവർപൂൾ ആരാധകർക്ക്. 23 ഷോട്ടുകൾ മിലാൻ ഗോൾ മുഖത്തു തൊടുത്ത ലിവർപൂളിന്റെ വില്ലൻ മിലാൻ ഗോളി മൈഗ്നൻ ആയിരുന്നു എഴോലും ഓൺ ടാർഗറ്റ് ഷോട്ടുകളാണ് മൈഗ്നൻ തടഞ്ഞിട്ടത്.

ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ ഗോൾ അവസരത്തിന് 48ആം മിനുട്ടിൽ ഒരു ക്ലിനിക്കൽ ഫിനിഷിലൂടെ മുഹമ്മദ് സല മറുപടി നൽകി ലിവെർപ്പൂലിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. മിലാൻ ഗോൾ മുഖത്തേക്ക് നിരന്തരം നിറയൊഴിച്ചു കൊണ്ടിരുന്ന ലിവർപൂൾ, ക്യാപ്റ്റൻ ജോർഡൻ ഹെൻഡസ്സൻ മിലാൻ ബോക്സിനു പുറത്തു നിന്ന് തൊടുത്ത ഷോട്ടിലൂടെ അത് വരെ പിന്നിട്ടു നിന്ന ലിവർപൂളിന് വിജയ ഗോൾ സമ്മാനിച്ചു.

PSG യെ മരണപ്പൂട്ടിട്ടു വരിഞ്ഞു കെട്ടി ബെൽജിയം ക്ലബ്ബ് ബ്രാഗ്

ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ കൊണ്ട് സിറ്റിയുടെ ആറാട്ട്, 9 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടം