in ,

ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ കൊണ്ട് സിറ്റിയുടെ ആറാട്ട്, 9 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടം

Manchester City vs RB Leipzig [Manchester City/Twiter]

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യമത്സരത്തിൽ ലെപ്സിഗിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. മൂന്നിനെതിരെ ആറ് ഗോളിനായിരുന്നു പെപ്പും സംഘവും ജയിച്ചു കയറിയത്. ലെപ്സിഗ് താരം ങ്കുങ്കു ഹാട്രിക് നേടിയെങ്കിലും ലെപ്സിഗിനെ രക്ഷിക്കാനായില്ല. ഏതായാലും ഒൻപത് ഗോളുകൾക്ക് പിറന്ന മത്സരം ആക്രമണ ഫുട്ബോൾ ആരാധകർക്ക് വളരെ വലിയ ഒരു വിരുന്നു തന്നെയായിരുന്നു.

ആവേശം നിറഞ്ഞ മത്സരത്തിൽ സിറ്റിയുടെ ഗോൾ മഴക്ക് പതിനാറാം മിനിറ്റിൽ നതൻ അകെ ആയിരുന്നു തുടക്കമിട്ടത്. പിന്നീട് ലെപ്സിഗ് താരത്തിന്റെ സെൽഫ് ഗോളിലൂടെ സിറ്റി വീണ്ടും ലീഡ് ഉയർത്തി. അടിയും തിരിച്ചടിയും ആയി വരാൻപോകുന്ന വലിയൊരു ഗോൾമഴ യുടെ തുടക്കം മാത്രമായിരുന്നു അത്.

Manchester City vs RB Leipzig [Manchester City/Twiter]

42 ആം മിനിറ്റിൽ ങ്കുങ്കുവിലൂടെ ലെപ്സിഗ് ഗോൾ കണ്ടെത്തിയെങ്കിലും ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റിയാദ് മെഹ്റെസിന്റെ പെനാൽറ്റി ഗോളിൽ സിറ്റി വീണ്ടും ഗോൾ കണ്ടെത്തുകയും ചെയ്തു.

ങ്കുങ്കു തന്റെ കളിയിലെ രണ്ടാം ഗോൾ നേടി ലെപ്സിഗിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും ഇംഗ്ലണ്ട് താരമായ ജാക്ക് ഗ്രീളിഷ് സിറ്റിക്കു വേണ്ടി ഗോൾ നേടി കളിയിൽ മുൻതൂക്കം നൽകി. ങ്കുങ്കു തന്റെ കളിയിലെ മൂന്നാം ഗോൾ സ്കോർ ചെയ്തെങ്കിലും ലെപ്സിഗിനെ രക്ഷിക്കാനായില്ല. പിന്നീട് സിറ്റിക്ക് വേണ്ടി പോർച്ചുഗീസ് താരമായ കാൻസലോവും ബ്രസീൽ താരമായ ഗബ്രിയേൽ ജീസസും ഗോൾ മഴക്ക് അന്ത്യം കുറിച്ചു.

മുൻവർഷങ്ങളിലെ ചാമ്പ്യൻസ് ലീഗിൽ വമ്പൻ എതിരാളികളെ വിറപ്പിച്ച ലെപ്സിഗ് ക്ലബ്ബിൻറെ നിഴൽ മാത്രമായ പ്രകടനമായിരുന്നു ഇന്ന് ഫുട്ബോൾ ആരാധകർ കണ്ടത്. മൂന്ന് ഗോളുകൾ നേടിയെങ്കിലും ആരാധകർ ഒട്ടും സംതൃപ്തരല്ല.

ആൻഫീൽഡിൽ ലിവർപൂളിനെ മുട്ട് കുത്തിക്കാൻ മിലാൻ പടക്കോപ്പുകൾ മതിയായില്ല

പാരിസ് ഗലറ്റികോസിനെ പിടിച്ചു കെട്ടിയ ക്ലബ് ബ്രൂഗെയെ കരുതിയിരിക്കണം മറ്റുള്ളവർ