in ,

പാരിസ് ഗലറ്റികോസിനെ പിടിച്ചു കെട്ടിയ ക്ലബ് ബ്രൂഗെയെ കരുതിയിരിക്കണം മറ്റുള്ളവർ

Club Brugge vs PSG [BBC Sports]

ആരാധകരുടെ സ്വ്പന ഇലവനുമായാണ് PSG പരിശീലകൻ പൊചെട്ടിനൊ ബെൽജിയൻ ക്ലബ് ആയ ബ്രൂഗയെ നേരിടാൻ ഒരുങ്ങിയത് . PSG യെ മരണപ്പൂട്ടിട്ടു കെട്ടി വരിഞ്ഞു. ബെൽജിയം ക്ലബ്ബിൻറെ ഈ പ്രകടനം മറ്റുള്ളവർക്ക് ഒരു വെല്ലുവിളിതന്നെയാണ് ആർക്കും തങ്ങളെ എഴുതിത്തള്ളാൻ കഴിയുകയില്ല, ആരുടെയും വഴി മുടക്കുവാൻ തങ്ങൾ പ്രാപ്തരാണ് എന്ന ഒറ്റ മത്സരത്തിൽ കൂടി അവർ തെളിയിച്ചു.

ആരാധക ഹൃദയങ്ങളിൽ ബാഴ്‌സലോണയിൽ മനോഹര നിമിഷം സമ്മാനിച്ച MSN ത്രയത്തിലെ നെയ്മർ മെസ്സി കൂട്ട് കേട്ട് വീണ്ടും ഒന്നിക്കുന്ന മനോഹര കാഴ്ച തന്നെയായിരുന്നു മത്സരത്തിലെ ഹൈലൈറ്റു. കൂട്ടത്തിൽ കാലുകളിൽ മാരക പ്രഹര ശേഷിയുള്ള കിലിയൻ എംബാപ്പെ കൂടി ചേരുമ്പോൾ ദിവസങ്ങളായി ആരാധക ഹൃദയങ്ങൾ കാത്തിരുന്ന MNM സംഗമ വേദിയായി ബൂഗെ സ്റ്റേഡിയം.

Club Brugge vs PSG [BBC Sports]

ഗ്ഗലാറ്റിക്കകൽ പന്തു തട്ടിയ PSG ക്കു ആയിരുന്നു മുൻ‌തൂക്കം. ഇടതു വിങ്ങിലൂടെ തീപ്പൊരി കണക്കെ മുന്നേറിയ എംബപ്പേ നൽകിയ പന്തു ആന്റർ ഹെരേര അതി സമർഥമായി ബ്രൂഗെ വല കുലുക്കി ആദ്യ ലീഡ് PSG ക്കായി നേടി. എന്നാൽ ആ ഗോളിന് അൽപായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. PSG പ്രതിരോധം ഭേദിച്ഛ് ബ്രൂഗെ പാരീസ് ആരാധകരെ ഞെട്ടിച്ചു. വലതു വിങ്ങിൽ മുന്നേറ്റം നടത്തിയ മെസ്സിയുടെ ഇടം കാലൻ ഷോട്ടിന് പോസ്റ്റ് വിലങ്ങു തടിയാകുക കൂടി ചെയ്തു.

രണ്ടാം പകുതിയിലും സ്ഥിതി മറ്റൊന്നല്ലായിരുന്നു. ആക്രമണം തുടർന്ന ബ്രൂഗെയുടെ PSG വല തുളക്കാനുള്ള സ്രമം വിഭലമായി. PSG യിൽ നിന്നും പതിയെ പതിയെ ബോൾ പൊസിഷൻ കൈക്കലാക്കിയ ഭ്രൂഗേ താരങ്ങൾ PSG പ്രതിരോധത്തെ പരീക്ഷണ വിധേയമാക്കി കൊണ്ടിരുന്നു. 16 ഷോട്ടുകളാണ് ബ്രൂഗെ PSG ഗോൾ മുഖത്തേക്ക് തൊടുത്തതു. ഹോം ഗ്രൗണ്ടിൽ തങ്ങളുടെ ടീമിനെ ആർപ്പുവിളികളുമായി സപ്പോർട്ട് ചെറുത്ത ആരാധക കൂട്ടത്തിനു കൂടി അർഹത പെട്ടതാണ് ഈ സമനില.

മാഞ്ചസ്റ്റർ സിറ്റിയും RB ലിപ്‌സിഗ് ഉം അണിനിരക്കുന്ന ഗ്രൂപ്പിൽ മുന്നേറാൻ PSG യുടെ ആവനാഴിയിലെ ആയുധങ്ങൾ മതിയാകാതെ വരും ഇങ്ങനെ പോയാൽ.സൂപ്പർ താരങ്ങൾ എത്രയും പെട്ടന്ന് ഉയർത്തെഴുനേറ്റില്ല എങ്കിൽ PSG ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തു പോകേണ്ടി വരും

ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ കൊണ്ട് സിറ്റിയുടെ ആറാട്ട്, 9 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിലെ അപൂർവ റെക്കോർഡുകൾക്ക് ഉടമകളായ സൂപ്പർതാരങ്ങൾ