in

ഇന്ത്യൻ പ്രീമിയർ ലീഗിലെ അപൂർവ റെക്കോർഡുകൾക്ക് ഉടമകളായ സൂപ്പർതാരങ്ങൾ

IPL College [Wisden]

ലോക ക്രിക്കറ്റ് ഭൂപടത്തിൽ ഏറ്റവും അധികം പണം വന്നു മറിയുന്ന ടൂർണ്ണമെൻറ് ആണ് ഇന്ത്യൻ പ്രീമിയർ ലീഗ്. കാഴ്ചക്കാരുടെ എണ്ണത്തിലും സൂപ്പർതാരങ്ങളുടെ പങ്കാളിത്തത്തിലും ടെലിവിഷൻ വിതരണ അവകാശ മൂല്യങ്ങളിലും എല്ലാം ഇന്ത്യൻ പ്രീമിയർ ലീഗ് മറ്റേത് ക്രിക്കറ്റ് ടൂർണമെൻറ് ഉണ്ടാക്കുന്ന വാണിജ്യ നേട്ടങ്ങളെയും മറികടക്കാറുണ്ട്. ഓരോ സീസണിലും IPL നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുകയും തകർക്കുകയും ചെയ്യുന്നുണ്ട് അത്തരത്തിലെ സൂപ്പർതാരങ്ങളുടെ ചില അപൂർവ്വ റെക്കോർഡുകളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും അധികം റൺസ് നേടിയ ടീമും ഒപ്പം ഐപിലിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ പുറത്തായ ടീമും ബാംഗ്ലൂർ തന്നെ. ഗുജറാത്ത് ലയൺസിന് എതിരെ ബാംഗ്ലൂർ ടീം വമ്പൻ ടോട്ടലായ 263 റൺസ് നേടിയപ്പോൾ കൊൽക്കത്ത ടീമിനെതിരായ കളിയിൽ അവ വെറും ർ 49 റൺസിൽ പുറത്തായി. പക്ഷേ രണ്ട് മത്സരങ്ങളിലും ടീമിന് നയിച്ചത് വിരാട് കോഹ്ലിയാണ്.

IPL College [Wisden]

ഐപിഎല്ലിൽ മൂന്ന് തവണ ചാമ്പ്യൻമാരായ CSK ടീമിന്റെ നായക സ്ഥാനത്ത് എല്ലാ സീസണിലും ധോണി മാത്രമാണുണ്ടായിരുന്നത്. ചെന്നൈ ടീം ഐപിഎല്ലിൽ കളിച്ച പന്ത്രണ്ട് സീസണിലും അവരെ നയിച്ചത് സ്റ്റാർ ബാറ്റ്‌സ്മാനും ഇതിഹാസ വിക്കറ്റ് കീപ്പർ കൂടിയായ മഹേന്ദ്ര സിങ് ധോണിയാണ് ഒരു ഐപിൽ ടീമിനെ ഏറ്റവും അധികം സീസണിൽ നയിച്ച ക്യാപ്റ്റനെന്ന മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡ് മറികടക്കുവാൻ സാധ്യതയുള്ളവർ വിരാട് കോഹ്ലിയും രോഹിത് ശർമയും ആണ്.

എതിർ ടീമിലെ ബാറ്റിങ് നിര വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചപ്പോൾ നാണംകെട്ട ഒരു റെക്കോർഡ് സ്വന്തമാക്കിയ ഒരു താരമാണ് ഇഷാന്ത് ശർമ.ഒരു ഐപിൽ മത്സരത്തിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ ബൗളർ എന്ന നാണംകെട്ട റെക്കോർഡ് ഇന്നും ഇഷാന്തിന്റെ പേരിൽ തന്നെയാണ്. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെതിരായ മത്സരത്തിൽ താരം നാല് ഓവറിൽ 66 റൺസ് വഴങ്ങി.2013ലെ ഐപിൽ സീസണിലാണ് ഈ റെക്കോർഡ് പിറന്നത്.

ഇതിനൊക്കെ പുറമേ നിരവധി അപൂർവ്വ റെക്കോർഡിൽ കൂടി ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ പിറന്നിട്ടുണ്ട്. കരിയറിലെ ഏക പന്തിൽ വിക്കറ്റ് നേടിയ ആദം ഗിൽക്രിസ്റ്റും രോഹിത് ശർമയുടെ ഹാട്രിക് വിക്കറ്റും അടക്കം നിരവധി അപൂർവ്വ റെക്കോർഡുകൾ ഇനിയും പറയുവാനുണ്ട് അവയെല്ലാം ഇനിയുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കും.

പാരിസ് ഗലറ്റികോസിനെ പിടിച്ചു കെട്ടിയ ക്ലബ് ബ്രൂഗെയെ കരുതിയിരിക്കണം മറ്റുള്ളവർ

ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ താരം ടീമിലെത്തിയതിനെപ്പറ്റി മനസ്സുതുറക്കുന്നു