in

വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നു രോഹിത് ശർമ ഇനിമുതൽ ട്വൻറി20 ക്യാപ്റ്റൻ

Kohli and Rohit [file image]

ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ അന്തപുരങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പുകയുന്ന ചർച്ചകളിലും അഭ്യൂഹങ്ങളിൽ പ്രധാന വിഷയം ഇതായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നു എന്നതായിരുന്നു ആരാധകർ കാത്തിരിക്കുന്ന സ്ഥിതീകരണങ്ങളിൽ ഒന്ന്. ഇത് കൊഹ്‌ലിയുടെ മികച്ച തീരുമാനം ആണെന്നാണ് വിലയിരുത്തൽ.

നായകസ്ഥാനത്ത് തുടരുന്നതിന്റെ സമ്മർദ്ദം തൻറെ ബാറ്റിംഗ് മികവിന് കോട്ടം തട്ടിച്ചു എന്ന് വിമർശകർ പറയുന്നുണ്ടെങ്കിലും കോഹ്‌ലിക്ക് അതിനെപ്പറ്റി യാതൊരു വിധത്തിലുള്ള ആകുലതകളും ഇല്ലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിലെ മറ്റ് അധികാരികളുമായി എല്ലാം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു കോഹ്‌ലിയുടെ ക്യാപ്റ്റൻ സ്ഥാനം രാജി വെക്കാനുള്ള നീക്കം.

Kohli and Rohit [file image]

ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ എന്തുകൊണ്ടും കൊഹ്‌ലിയെക്കാൾ നായകനാകാൻ യോഗ്യൻ രോഹിത് ശർമ തന്നെയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മുംബൈ ഇന്ത്യൻസ് എന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ടീമിനെ അപരാജിതരുടെ സംഘമാക്കി വളർത്തിയെടുക്കുവാൻ രോഹിത് ശർമയ്ക്ക് കഴിഞ്ഞിരുന്നു.

ക്യാപ്റ്റൻ സ്ഥാനം രോഹിത്തിലേക്ക് എത്തുമ്പോൾ കിരീടങ്ങൾ നേടുവാനുള്ള പര്യാപ്ത ഇന്ത്യൻ ടീമിന് കൈവരിക്കുവാൻ കഴിയും എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. വരുന്ന ട്വൻറി 20 ലോകകപ്പിനു ശേഷം രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യയുടെ ട്വൻറി 20 ടീമിൻറെ നായകൻ.

നായക സ്ഥാനം ഉപേക്ഷിച്ച് തൻറെ ബാറ്റിങ്ങിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് തുടർന്നാൽ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് കോഹ്ലി എന്ന് ബാറ്റ്സ്മാന് എത്തുവാൻ കഴിയും. രോഹിത് ശർമ എന്ന തന്ത്രജ്ഞന്റെ ബുദ്ധിപൂർവ്വം ഉള്ള നീക്കങ്ങൾ കൂടിയാകുമ്പോൾ ഇന്ത്യയുടെ കിരീട വരൾച്ചയ്ക്കും അതോടെ അവസാനമാകും.

IPL ആദ്യപകുതിയിൽ പഞ്ചാബ് കിങ്സിന്റെ കഥ ഇതുവരെ, ഇനിയുള്ള സാധ്യതകൾ ഇപ്രകാരം

ഇതുവരെയും ഒരു ടീമായി മാറിയിട്ടില്ല സൂപ്പർ താരങ്ങളെക്കുറിച്ച് PSG പരിശീലകന്റെ പ്രതികരണം