in ,

ഇതുവരെയും ഒരു ടീമായി മാറിയിട്ടില്ല സൂപ്പർ താരങ്ങളെക്കുറിച്ച് PSG പരിശീലകന്റെ പ്രതികരണം

Messi Neymar Mbappe [Stock image/unknown source]

ലയണൽ മെസ്സി എന്ന സൂപ്പർതാരം പാരീസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് വരുന്നു എന്ന വാർത്ത പരന്നത് മുതൽ ഏറ്റവും കൂടുതൽ തലവേദന അനുഭവിക്കാൻ തുടങ്ങിയത് അവരുടെ അർജൻറീക്കാരനായ പരിശീലകൻ മൗറിൻഷ്യോ പോച്ചറ്റിനോ ആണ്. ടോട്ടത്തിൽ നിന്നും പാരീസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് എത്തിയ അദ്ദേഹത്തിന് പി എസ് ജി യിലെ സാഹചര്യങ്ങൾ വളരെ വലിയ വെല്ലുവിളിയാണ്.

തൻറെ പരിശീലക കരിയറിലുടനീളം അദ്ദേഹം സമാനമായ ഒരു വെല്ലുവിളിയും സാഹചര്യവും നേരിട്ടിട്ടില്ല എന്നതാണ് അതിൻറെ പ്രധാന കാരണം. കുറച്ചു നാളുകൾക്കു മുൻപ് പാരീസ് സെൻറ് ജർമൻ ക്ലബ്ബിൽ എത്തിയ ലയണൽ മെസ്സിക്ക് കളിക്കളത്തിൽ കാര്യമായ പ്രതിഫലനങ്ങൾ ഉണ്ടാക്കുവാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. മിക്കപ്പോഴും അദ്ദേഹത്തിന് സൈഡ് ബെഞ്ചിൽ ആണ് സ്ഥാനം പൂർണമായും കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുന്നില്ല.

Messi Neymar Mbappe [Stock image/unknown source]

ഇതിനെല്ലാം പഴി കേട്ടുകൊണ്ടിരിക്കുന്നത് പാരീസ് സെൻറ് ജർമൻ ക്ലബ്ബിൻറെ പരിശീലകനാണ്, ഇത്രയധികം സൂപ്പർതാരങ്ങളെ ഒരു ടീമിൽ ഒരുമിച്ച് പരിശീലിപ്പിച്ച മുൻപരിചയവും അദ്ദേഹത്തിന് ഇല്ല, അതുകൊണ്ട് അദ്ദേഹത്തെ തുടക്കത്തിലെ കുറ്റം പറയുന്നതും ശരിയല്ല. എന്നാൽ അദ്ദേഹത്തിനു തൻറെ കഴിവിൽ പൂർണമായ വിശ്വാസമുണ്ട്.

മൂന്നു സൂപ്പർ താരങ്ങളെ പറ്റി, അവരവരുടേതായ സ്വാഭാവിക പ്രതിഭയുടെ അത്യുന്നതിയിൽ നിൽക്കുന്ന മൂന്നു സൂപ്പർതാരങ്ങളെ ഒരുപോലെ സമന്വയിപ്പിക്കുക എന്ന് പറയുന്നത് ചെറുതല്ലാത്ത ഒരു വെല്ലുവിളിയാണ്. ലയണൽ മെസ്സി എന്ന സൂപ്പർ താരം ടീമുമായി പൊരുത്തപ്പെടുവാൻ ഇനിയും കുറച്ചുകൂടി സമയം ആവശ്യമാണ് എന്ന് പി എസ് ജി പരിശീലകൻ അഭിപ്രായപ്പെട്ടു.

മൂന്നു സൂപ്പർതാരങ്ങൾക്കും ഇതുവരെയും പരസ്പരം പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവർ തമ്മിലുള്ള ആശയ സംവാദങ്ങളും മനപ്പൊരുവും സുഗമമാകും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് . തങ്ങൾ ഇതുവരെയും ഒരു ടീം ആയിട്ടില്ല എന്നു പറഞ്ഞ അദ്ദേഹം തങ്ങൾക്ക് ആദ്യം ഒരു ടീമിനെ നിർമ്മിക്കേണ്ടതുണ്ട് എന്നു കൂടി പറഞ്ഞു. അതിന് കുറച്ചു സമയം കൂടി അദ്ദേഹം ആവശ്യപ്പെട്ടു.

വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നു രോഹിത് ശർമ ഇനിമുതൽ ട്വൻറി20 ക്യാപ്റ്റൻ

യുണൈറ്റഡ് പരിശീലകൻ പുറത്തേക്ക് പകരം നാലുപേർ പരിഗണനയിൽ