in ,

യുണൈറ്റഡ് പരിശീലകൻ പുറത്തേക്ക് പകരം നാലുപേർ പരിഗണനയിൽ

Fergi and Ole [BR/Fooball/Twiter]

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിൻറെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനെ കയ്യിൽ കിട്ടിയിട്ടും അവരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന് നിലവിലെ പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യർക്ക് നേരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയാണ്. പലപ്പോഴും പല താരങ്ങളെയും വിശ്വാസത്തിൽ എടുക്കാത്തത് പോലെയാണ് അദ്ദേഹത്തിൻറെ സമീപനം.

അതേസമയം ചില താരങ്ങളെ വിശ്രമം പോലുമില്ലാതെ നിരന്തരം ഉപയോഗിക്കുന്നതുമൂലം താരങ്ങളുടെ ശാരീരികക്ഷമതയും സാങ്കേതികത്തികവും പോലും വെല്ലുവിളിയിലേക്ക് നീങ്ങുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഈ സീസണിൽ ചാമ്പ്യൻസ് ലഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോഴും വിമർശനങ്ങളുടെ മുന മറ്റാരുടേയും നേരെ അല്ല ഉയർന്നത്.

Fergi and Ole [BR/Fooball/Twiter]

ഓലെ ടീമിനെ അണിനിരത്തുന്നതിലും കളിക്കളത്തിൽ പുലർത്തുന്ന സമീപനത്തിലും ഒരുപാട് അപാകതകൾ ഉണ്ടെന്ന് സാധാരണ ഫുട്ബോൾ പ്രേമികൾക്ക് പോലും മനസ്സിലാകുന്നതാണ്. ഇടക്കാല പരിശീലകനായി ചുമതലയേറ്റ കാലത്ത് കാണിച്ചത് മികവിൻറെ അൽപ്പം പോലും അദ്ദേഹത്തിന് ഇപ്പോൾ പുറത്തെടുക്കാൻ കഴിയുന്നില്ല എന്നത് മറ്റൊരു വെല്ലുവിളിയാണ്.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യങ് ബോയ്സിനെ നേരിട്ടപ്പോൾ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ചത് ഉൾപ്പെടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ എന്തെങ്കിലും അത്ഭുതങ്ങൾ കാണിച്ചില്ലെങ്കിൽ ഒലേക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെടും എന്ന് ഉറപ്പാണ്. നിലവിൽ അദ്ദേഹത്തിന് പകരക്കാരായി വരാൻ സാധ്യത നാല് സൂപ്പർ പരിശീലകർക്കാണ്.

ഇറ്റാലിയൻ ലീഗിലെ അതികായനായ പരിശീലകൻ അന്തോണിയോ കോന്റെക്ക് തന്നെയാകും പ്രഥമപരിഗണന, പിന്നെ റയൽ മാഡ്രിഡ് ക്ലബിന്റെ മുൻ ഫ്രഞ്ച് പരിശീലകൻ സിനദിൻ സിദാൻ വളരെയധികം സാധ്യത കൽപ്പിക്കപ്പെടുന്നയാളാണ്. ഇവരെ കൂടാതെ ലെസ്റ്റർ സിറ്റിയുടെ പരിശീലകനായ ബ്രണ്ടൻ റോഡ്ജറിനും ഡച്ച് ക്ലബ്ബായ അയാക്സിന്റെ പരിശീലകനായ എറിക് ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളാണ്.

ഇതുവരെയും ഒരു ടീമായി മാറിയിട്ടില്ല സൂപ്പർ താരങ്ങളെക്കുറിച്ച് PSG പരിശീലകന്റെ പ്രതികരണം

സഞ്ജുവിന്റെയും രാജസ്ഥാന്റെയും കഥയും ഭാവിയും ഇനി ഇങ്ങനെ