in

സഞ്ജുവിന്റെയും രാജസ്ഥാന്റെയും കഥയും ഭാവിയും ഇനി ഇങ്ങനെ

Sanju Samson IPL [aaveshamclub/TOI/Twiter]

ബിലാൽ ഹുസ്സൈൻ: ടീം No – 5 രാജസ്ഥാൻ റോയൽസ്.
മലയാളി താരം സഞ്ചു സംസണിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു തുടങ്ങിയ സീസണാണ്. മലയാളി ആരാധകരെ കയ്യിലെടുക്കാൻ കാണിച്ച മാർക്കറ്റിങ് വിദ്യകൾ നല്ല കളിക്കാരെ എത്തിക്കുന്ന കാര്യത്തിൽ കണ്ടില്ല എന്നതാണ് പ്രധാന പ്രശ്നമായി തോന്നിയത്. ഒറ്റയാൾ ബാറ്റിങ് പ്രകടനങ്ങളുടെയും മോശം പറയാനാവാത്ത ബൗളിങ് പ്രകടനങ്ങളുടയും മികവിൽ ജയിക്കാനായത് മൂന്ന് മത്സരങ്ങൾ മാത്രമാണ്.. അതിന്റെ ബലത്തിൽ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ചുവും സഖ്യവും.

കൂടുതല്‍ റൺസും ക്യാപ്റ്റന്റെ ബാറ്റിൽ നിന്നു തന്നെയാണ്. ക്രിസ് മോറിസാണ് ടീമിനായി ഇതുവരെ കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. ജോഫ്രാ ആർച്ചറെ നഷ്ടമായിട്ടും മോശമല്ലാത്ത ബൗളിങ് പ്രകടനം നടത്താനായത് വലിയ നേട്ടമാണ്. ക്രിസ് മോറിസും, മുസ്തഫിസുർ റഹ്മാനും, ചേതൻ സക്കറിയയും, ഉനദ്ഘട്ടും എല്ലാം മികവ് പുലർത്തി. ബാറ്റിങിന് മികച്ച ഇന്ത്യൻ പ്ലയേർസില്ല എന്ന സത്യം രണ്ടാം പകുതിയിലും തീർച്ചയായും വേട്ടയാടും. റോബിൻ ഉത്തപ്പ യെ പോലെ അനുഭവ സമ്പന്നനായ ഒരാളെ സീസണിന് തൊട്ട് മുന്നേ CSK യിലേക്ക് ട്രേഡ് ചെയ്ത തീരുമാനത്തിൽ ഖേദവും ഉണ്ടാവും.

Sanju Samson IPL [aaveshamclub/TOI/Twiter]

പിന്നെയുള്ള പ്രശ്നം സ്പിന്നർമാരാണ്. മറ്റു ടീമുകളിലെ പോലെ മികച്ചവൻ എന്ന് പറയാൻ പറ്റിയ ഒരു സ്പിന്നർ പോലും രാജസ്ഥാന് ഇല്ലായിരുന്നു. T20I ലെ ഒന്നാം റാങ്കുകാരൻ സ്പിന്നർ തബ്രായിസ് ഷംസി ടീമിലേക്ക് വരുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടും എന്ന് ആശിക്കാമെങ്കിലും നാല് ഓവർസീസ് കളിക്കാരിൽ അയാളെ ഉൾപെടുത്താൻ കഴിയുമോ എന്നതും സംശയമാണ്.

രണ്ടാം പകുതിയിൽ തലവേദനകൾ അധികമാണ്. ടീമിലെ പ്രധാനികളായ മൂന്ന് ഇംഗ്ലീഷ് താരങ്ങളും രണ്ടാം പകുതിക്ക് ഉണ്ടാവില്ല. പകരക്കാരായി സ്പിന്നർ തബ്രായിസ് ശംസിയെയും ന്യൂസിലാന്റിന്റെ കീപ്പർ ബാറ്റ്സ്മാൻ ഗ്ലെൻ ഫിലിപ്പ്സിനേയും വിൻഡീസ് ഓപണർ എവിൻ ലെവിസിനെയും ഒപ്പം പേസർ ഓഷേൻ തോമസിനെയും എത്തിച്ചിട്ടുണ്ട്.

രാജസ്ഥാന് നഷ്ടപ്പെടാൻ പ്രത്വേകിച്ച് ഒന്നുമില്ല. കഴിഞ്ഞ വർഷത്തെ എട്ടാം സ്ഥാനക്കാരാണ്. കഴിഞ്ഞ വട്ടത്തിലും ദുർബലമെന്ന് തോന്നുന്ന സ്ക്വാഡാണ്. ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം ജയിക്കാനായാൽ പ്ലേ ഓഫ് കളിക്കാം. നാലെണ്ണം എങ്കിലും ജയിച്ചാൽ സാധ്യത നിലനിർത്താം. അതിന് സഞ്ചുവിനും സംഘത്തിനും കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം.

യുണൈറ്റഡ് പരിശീലകൻ പുറത്തേക്ക് പകരം നാലുപേർ പരിഗണനയിൽ

കെവിൻ ഡിബ്രൂനെയ്ക്ക് സിറ്റിയിൽ സഹതാരങ്ങളുടെ പിന്നിൽ നിന്നുള്ള കുത്ത്