in

IPL ആദ്യപകുതിയിൽ പഞ്ചാബ് കിങ്സിന്റെ കഥ ഇതുവരെ, ഇനിയുള്ള സാധ്യതകൾ ഇപ്രകാരം

Punjab Kings [the indian express]

ബിലാൽ ഹുസ്സൈൻ: ടീം നമ്പർ 6- പഞ്ചാബ് കിങ്സ്. പേര് മാറുമ്പോ തലവര മാറിയ ചരിത്രം IPL ൽ കണ്ടിട്ടുണ്ടാവും, ഡെൽഹി, ക്യാപ്പിറ്റൽസ് ആയപ്പോൾ അവരാകെ മാറിയ പോലെ – പക്ഷേ പഞ്ചാബിന് മാറ്റങ്ങളൊന്നുമില്ല. എട്ടുമത്സരങ്ങളിൽ അഞ്ച് തോൽവികളാണ് പഞ്ചാബിന് നേരിടേണ്ടി വന്നത്. ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ് KL രാഹുലിന്റെ ടീം. ടീമിന്റെ പ്രധാന പ്രശ്നം മധ്യനിരയാണ്. ക്യാപ്റ്റൻ ഉൾപെടുന്ന ഓപണിങ് ജോടിക്ക് അപ്പുറം ആരും സ്ഥിരത കണ്ടെത്തുന്നില്ല.

ടീമിനായി കൂടുതല്‍ റൺ നേടിയത് ക്യാപ്റ്റന്‍ രാഹുൽ ആണ്. ഓറഞ്ച് ക്യാപിനുള്ള മത്സരത്തില്‍ 331 റൺസുമായി രണ്ടാമതുണ്ട് രാഹുൽ. 260 റൺസ് നേടിയ സഹ – ഓപ്പണര്‍ മയാങ്ക് ഒഴികെ മറ്റാരും തന്നെ സ്ഥിരത കണ്ടെത്തുന്നില്ല എന്നതാണ് പഞ്ചാബിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്.

Punjab Kings [the indian express]

എങ്ങനെയൊക്കെ പ്ലേയിങ് ഇലവൻ ഇറക്കിയാലും t20 ക്രിക്കറ്റിൽ അനിവാര്യ ഘടകമായ ബാറ്റിങ് ഡെപ്ത് കൊണ്ടുവരാൻ പഞ്ചാബിന് കഴിയുന്നില്ല. മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന ഓൾറൗണ്ടർമാർ ടീമിലില്ലാത്തത് കാരണം സീസണിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നത് ബൗളർമാരാണ്. പുതുമുഖങ്ങൾ അടങ്ങിയ മധ്യനിര കൂടിയാവുമ്പോൾ കാര്യങ്ങളാകെ കുഴയുന്നു.

കോടികൾ ഇറക്കി ഓസീ പേസർമാരെ കൊണ്ടു വന്നു എങ്കിലും പണി എടുക്കുന്നത് ഇന്ത്യൻ ബൗളർമാര് തന്നെയാണ്. ടീമിനായി വിക്കറ്റ് വേട്ടയിൽ ഒന്നാമൻ മുഹമ്മദ് ഷമി ആണ്. ജൈ റിച്ചാര്‍ഡ്സൺ, മെരഡിത്ത്, ദാവിദ് മലാൻ എന്നിവർക്ക് പകരം ഓസീസ് പേസർ നതാൻ എല്ലിസ്, ഇംഗ്ലീഷ് ലെഗ് സ്പിന്നർ ആദിൽ റഷീദ് സൗത്ത് ആഫ്രിക്കൻ ബാറ്റർ മാർക്രം എന്നിവരെ പകരക്കാരായി എത്തിച്ചിട്ടുണ്ട്.

പഞ്ചാബ് അവസാനമായി പ്ലേ ഓഫിന് ക്വാളിഫൈ ചെയ്തത് 2014 ലാണ്. അതിന് ശേഷം 2017 ലെ അഞ്ചാം സ്ഥാനമാണ് പഞ്ചാബിന്റെ മികച്ച റിസൽറ്റ്. ഇത്തവണ അവശേഷിക്കുന്ന ആറ് മത്സരങ്ങളിൽ അഞ്ച് വിജയമാണ് പ്ലേ ഓഫിലേക്കുള്ള ദൂരം. അത് എളുപ്പമാവില്ല. ആദ്യ പകുതിയിലെ പെർഫോമൻസ് തുടർന്നാൽ കിരീടം എന്ന സ്വപ്നത്തിന് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും പഞ്ചാബിന്.

മെസ്സിയുടെ സാന്നിധ്യം ഫ്രഞ്ച് ക്ലബ്ബിനെ ദുർബലമാക്കുന്നു, രൂക്ഷവിമർശനവുമായി മുൻ താരം

വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നു രോഹിത് ശർമ ഇനിമുതൽ ട്വൻറി20 ക്യാപ്റ്റൻ