in

മെസ്സിയുടെ സാന്നിധ്യം ഫ്രഞ്ച് ക്ലബ്ബിനെ ദുർബലമാക്കുന്നു, രൂക്ഷവിമർശനവുമായി മുൻ താരം

Messi and Mbappe in first UCL match [BRFootball/Twiter/aaveshamclub]

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ഉപേക്ഷിച്ച് ഫ്രഞ്ച് ക്ലബായ പാരിസ് സെൻറ് ജർമൻ ക്ലബ്ബിലേക്ക് ലയണൽ മെസ്സി എന്ന സൂപ്പർതാരം എത്തിയത് മുതൽ തന്നെ ലോകത്തിൻറെ പല കോണുകളിൽനിന്നും അഭിനന്ദനങ്ങളും വിമർശനങ്ങളും ഉയരുകയാണ്. ഈ നീക്കത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല ഫുട്ബോൾ പണ്ഡിതരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.

ലയണൽ മെസ്സി സ്പെയിനിൽ നിന്നും ഫ്രഞ്ച് ക്ലബ്ബിലേക്ക് എത്തിയതിനുശേഷം അദ്ദേഹത്തിന് കാര്യമായ ഒരു പ്രതിഫലനം ഇതുവരെയും പാരീസ് സെന്റ് ജർമൻ ക്ലബ്ബിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് വിസ്മരിക്കാൻ കഴിയാത്ത ഒരു വസ്തുത തന്നെയാണ്. മിക്കപ്പോഴും കളിക്കളത്തിൽ ഇറങ്ങാൻ കഴിയാതെ റിസർവ് ബെഞ്ചിൽ ആണ് അദ്ദേഹത്തിന് സ്ഥാനം.

Club Brugge vs PSG [BBC Sports]

ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബെൽജിയം ക്ലബ്ബായ ബ്രാഗിനെതിരെ നടന്ന മത്സരത്തിൽ മെസ്സി പങ്കെടുത്തു എങ്കിലും അദ്ദേഹത്തിൻറെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. മെസ്സിയുടെ ഒരു കിടിലൻ ഷൂട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയത് ആരാധകരിൽ വലിയതോതിൽ നിരാശ പടർത്തിയിരുന്നു.

ഇപ്പോൾ ലയണൽ മെസ്സിയുടെ സാന്നിധ്യം പിഎസ്ജിക്ക് ദോഷമാണെന്ന് മുൻ ഇംഗ്ലീഷ് താരം മൈക്കൽ ഓവൻ അഭിപ്രായപ്പെട്ടു. മെസ്സിയുടെ സാന്നിധ്യം ഫ്രഞ്ച് ക്ലബ്ബിനെ ദുർബലമാക്കുന്നു എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയ താരം കൂടിയാണ് മൈക്കൽ ഓവൻ.

പാരീസ് സെൻറ് ജർമൻ ക്ലബ്ബിൻറെ 3 തകർപ്പൻ മുന്നേറ്റനിര താരങ്ങളായ ലയണൽ മെസ്സി കിലിയൻ എംബാപ്പെ നെയ്മർ ജൂനിയർ എന്നീ താരങ്ങൾക്ക് ഒരേസമയം പൂർണ സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത് മെസ്സിയുടെ ആഗമനം ക്ലബ്ബിൻറെ മുന്നേറ്റ നിരയുടെ നേരത്തെ ഉണ്ടായിരുന്ന ‘റിഥം’ നഷ്ടപ്പെടുത്തി എന്നുകൂടി അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്, അപമാനത്താൽ തലകുനിച്ച് ആരാധകരും

IPL ആദ്യപകുതിയിൽ പഞ്ചാബ് കിങ്സിന്റെ കഥ ഇതുവരെ, ഇനിയുള്ള സാധ്യതകൾ ഇപ്രകാരം