in

കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്, അപമാനത്താൽ തലകുനിച്ച് ആരാധകരും

KBFC Durand cup team [KBFC/Twiter]

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബ് ഏതാണ് എന്ന ചോദ്യത്തിന് ഏതൊരു ഇന്ത്യൻ ഫുട്ബോൾ പ്രേമിക്കും നിസംശയം ചൂണ്ടിക്കാണിക്കാൻ കഴിയും കേരള ബ്ലാസ്റ്റേഴ്സ് എന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിന് നേർക്ക്. എന്നാൽ ആരാധകർ നൽകുന്ന ഈ അകമഴിഞ്ഞ പിന്തുണയ്ക്ക് ക്ലബ് യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ് പരക്കെ ഉയർന്ന ആക്ഷേപം.

ആരാധക പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഓരോ മത്സരങ്ങളും. മറ്റു ടീമുകൾ ആളൊഴിഞ്ഞ ഗാലറികളിൽ പന്ത് തട്ടുമ്പോൾ, തിങ്ങിനിറഞ്ഞ ഗാലറിക്ക് നടുവിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മത്സരങ്ങൾ നടക്കുന്നത്. ഈ ഐഎസ്എൽ സമയക്രമങ്ങൾ ക്രമീകരിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രത്യേക പരിഗണന നൽകാൻ ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ മറന്നില്ല.

KBFC Durand cup team [KBFC/Twiter]

ആരാധകർക്ക് ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഒക്കെ ശ്രദ്ധയും അംഗീകാരവും ലഭിക്കുന്നുണ്ട്. പക്ഷേ അനുദിനം ക്ലബ്ബിൻറെ പ്രകടനം താഴോട്ടാണ് എന്നത് ആരാധകർക്ക് വളരെ വലിയ ഒരു ദുഃഖം ആണ്. ഫൈനലിലെത്തിയ ആദ്യ സീസണിലെ മൂന്നാം സീസണിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും ആരാധകർക്കും തലയുയർത്തി നിൽക്കാൻ കഴിഞ്ഞിട്ടുള്ളത്.

ആരാധകരുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ തേടി ഇപ്പോൾ നാണക്കേട് നിറഞ്ഞ മറ്റൊരു റെക്കോർഡ് കൂടി വന്നിരിക്കുകയാണ്. ഹൃദയത്തിൽ അപമാനത്തിന് കനൽ പേറുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കൂനിന്മേൽ കുരു പോലെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ്.

ഏറ്റവുമധികം ഔദ്യോഗിക മത്സരങ്ങൾ പരാജയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എന്ന നാണക്കേട് ആണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം അമ്പത് തവണ ഔദ്യോഗിക മത്സരങ്ങളിൽ കേരളബ്ലാസ്റ്റേഴ്സ് എതിരാളികളിൽ നിന്നും പരാജയം അനുഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളെക്കാൾ ബഹുദൂരം മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

47 ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും രണ്ട് സൂപ്പർ ഇന്ത്യൻ സൂപ്പർ കപ്പ് മത്സരങ്ങളിലും ഒരു ഡ്യൂറൻഡ് കപ്പ് മത്സരത്തിലും ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ പരാജയപ്പെട്ടത്. ഇനിയും മത്സരങ്ങൾ വരാൻ ഇരിക്കുകയാണ് തോൽവികളും, ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ താരം ടീമിലെത്തിയതിനെപ്പറ്റി മനസ്സുതുറക്കുന്നു

മെസ്സിയുടെ സാന്നിധ്യം ഫ്രഞ്ച് ക്ലബ്ബിനെ ദുർബലമാക്കുന്നു, രൂക്ഷവിമർശനവുമായി മുൻ താരം