in

കെവിൻ ഡിബ്രൂനെയ്ക്ക് സിറ്റിയിൽ സഹതാരങ്ങളുടെ പിന്നിൽ നിന്നുള്ള കുത്ത്

Kevin De Bruyne demoted by players [Mailoniline Sports]

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഐക്കൺ താരമാണ് അവരുടെ ബെൽജിയം താരമായ കെവിൻ ഡി ബ്രൂനെ. സിറ്റിയുടെ നായക പദവിക്ക് എന്തുകൊണ്ടും യോഗ്യൻ അയാൾ ആണെന്ന് ആണ് ആരാധകരുടെ വാദം. ബൽജിയത്തിനു വേണ്ടിയും മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടിയും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു അദ്ദേഹം തൻറെ കരിയറിലുടനീളം നടത്തിയിട്ടുള്ളത്. എന്നാൽ ടീമിന് ഉള്ളിൽ നിന്നും അദ്ദേഹത്തിന് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോള ടീമിന് ഉള്ളിൽ നടത്തിയ വോട്ടെടുപ്പിൽ സഹതാരങ്ങൾ അദ്ദേഹത്തിനെ നിഷ്കരുണം പിന്നിലേക്ക് തള്ളുകയായിരുന്നു. ഒരു നായകന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള അദ്ദേഹം പിന്നിലേക്ക് തള്ളപ്പെട്ടു പോയതിൽ ആരാധകർക്കും വളരെയധികം ആശങ്കയുണ്ട്.

Kevin De Bruyne demoted by players [Mailoniline Sports]

തൻറെ ക്ളബിനുള്ളിൽ ജനാധിപത്യം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി ടീമിൻറെ നായകനെ തിരഞ്ഞെടുക്കുവാൻ ഇപ്രകാരമുള്ള വോട്ടിംഗ് നടപടികൾ നടത്തുന്നത് പെപ് ഗാർഡിയോളയുടെ ഒരു ശീലമാണ്. നായകനായിരുന്ന വിൻസെൻറ് കൊമ്പനി ടീം വിട്ടതിനുശേഷം പുതിയ നായകനെ തിരഞ്ഞെടുക്കാൻ വേണ്ടിയായിരുന്നു വോട്ടെടുപ്പ് സംഘടിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് അവരെ നയിച്ച താരമാണ് കെവിൻ. എന്നാൽ താരങ്ങൾക്കിടയിൽ നടത്തിയ തെരഞ്ഞെടുപ്പിൽ അദ്ദേഹം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സൈഡ് ബെഞ്ചിൽ ഇരുന്ന ആളെയാണ് ഇപ്പോൾ നായകനായി താരങ്ങൾ തിരഞ്ഞെടുത്തത്.

ഫെർണൻഡീഞ്ഞോ നായകനായും ഗുഡ്ജോൺ ഉപനായകനായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വോട്ടെടുപ്പിൽ മൂന്നാംസ്ഥാനത്ത് വന്നത് പോർച്ചുഗീസ് പ്രതിരോധനിര താരമായ റോബൻ ഡയസ് ആണ്. കെവിൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയി. സഹതാരങ്ങളുടെ പിന്നിൽ നിന്നുള്ള കുത്ത് ആയാണ് ഇതിനെ ഇംഗ്ലീഷ് പാപ്പരാസികൾ വിശേഷിപ്പിക്കുന്നത്. കെവിനെ നായക സ്ഥാനത്തു നിന്നും പുകച്ചു പുറത്തു ചാടിക്കാൻ ഉള്ള സഹതാരങ്ങളുടെ ഗൂഢാലോചനയും ഇതിനെ പലരും വിശേഷിപ്പിക്കുന്നുണ്ട്.

.

സഞ്ജുവിന്റെയും രാജസ്ഥാന്റെയും കഥയും ഭാവിയും ഇനി ഇങ്ങനെ

ഈസീസണിൽ ബ്ലാസ്റ്റേഴ്സിൻറെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകം ഇതാണ്