in

ഈസീസണിൽ ബ്ലാസ്റ്റേഴ്സിൻറെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകം ഇതാണ്

Marko Leskovic and Ivan Vukumanovic [KBFC/Twiter ]

ആര്യ സ്റ്റാർക്ക്: കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന്റെ തോൽവികളിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നത് ഡിഫെൻസിൽ വന്ന പിഴവുകൾ ആയിരുന്നു. എന്നത് പകൽ പോലെ വ്യക്തമാണ്. ആരാധകർക്ക് എല്ലാം ആ കാര്യം നന്നായി അറിയുന്നത്‌ ആണ്.

ഈ രണ്ട് സീസണുകളിലും ഒരു ഗോൾ അടിച്ചാൽ തിരിച്ചൊരു ഗോൾ ബ്ലാസ്റ്റേഴ്‌സ് വഴങ്ങാൻ വലിയ സമയം എടുത്തിരുന്നതും ഇല്ല. ഏറെക്കുറെ എല്ലാ ആരാധകരും ഒരു ഗോൾ ലീഡിൽ നിൽക്കുമ്പോൾ ടീം ജയിക്കും എന്ന പ്രതീക്ഷ വയ്ക്കാനും പേടിച്ചിരുന്നവർ ആയിരുന്നു.

Marko Leskovic and Ivan Vukumanovic [KBFC/Twiter ]

ടീമിന്റെ ഡിഫെൻസിൽ ഒരു നല്ല ലീഡർ ഇല്ല എന്നുള്ളത് തന്നെയായിരുന്നു ടീം പെട്ടെന്ന് തന്നെ ഗോൾ വഴങ്ങാനുള്ള കാരണം. കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷ അർപ്പിച്ച് കൊണ്ട് വന്ന താരമായിരുന്നു കോസ്റ്റ. എന്നാൽ ഒരു നായകൻ എന്ന നിലയിൽ ടീമിന്റെ ഡിഫെൻസിനെ ഒന്നിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. ഏറെക്കുറെ ഏറ്റവും ആദ്യം ഫ്രസ്റ്റെറ്റഡ് ആവുന്ന കളിക്കാരൻ അദ്ദേഹം ആയിരുന്നെന്നും പറയാം..

പുതിയ സീസണിലേക്ക് തയ്യാറെടുക്കുമ്പോഴും ടീമിന്റെ ഡിഫെൻസ് തന്നെയാണ് വെല്ലുവിളി ഉയർത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസ് ഉണർന്നു കളിക്കുകയാണെങ്കിൽ തന്നെ ടീം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ശമനമാവുകയും റിസൾട്ടുകൾ ടീമിന് ലഭിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്.

എനസ് സിപ്പോവിച് മാർക്കോ ലെസ്‌കോവിച്ചു കോമ്പോ എത്രത്തോളം വിജയിക്കുന്നുവോ അത്രത്തോളം ടീമിന്റെ കോൺഫിഡൻസും ഉയരും. ഇരുവരുടെയും പരിചയ സമ്പന്നതയും തീരുമാനങ്ങൾ എടുക്കുന്നതിലെ മികവും അതിനു സഹായകമാകുമെന്നാണ് ആരാധകർ കുറച്ചു വിശ്വസിക്കുന്നത്

കെവിൻ ഡിബ്രൂനെയ്ക്ക് സിറ്റിയിൽ സഹതാരങ്ങളുടെ പിന്നിൽ നിന്നുള്ള കുത്ത്

കൈവിട്ടു പോയ കളിയെ അശ്വിൻ തിരികെ പിടിച്ച, കളിയുടെ ഗതി മാറ്റിമറി സന്ദർഭങ്ങൾ