in ,

കൈവിട്ടു പോയ കളിയെ അശ്വിൻ തിരികെ പിടിച്ച, കളിയുടെ ഗതി മാറ്റിമറി സന്ദർഭങ്ങൾ

Ashwin in CSK [Mykhel]

എക്സ്ട്രീം ഡി സ്പോർട്സ്; ഇന്ത്യ കിവീസിനെ ഒരു ടെസ്റ്റ്‌ മത്സരത്തിൽ നേരിടുകയാ ണ്. ഇനിയും രണ്ട് ദിവസത്തെ കളി ബാക്കിയുണ്ട്. രണ്ടാം ഇന്നിങ്സ് ഫോളോ ഓൺ ചെയ്ത കിവിസ് നല്ല രീതിയിൽ ബാറ്റ് ചെയുക യാണ്.മത്സരം വൈകിട്ട് ചായയ്ക്ക് പിരിഞ്ഞപ്പോൾ പതിവുപോലെ ക്രിക്കറ്റ്‌ കളിക്കാൻ പോയ ഞാനും ചായ കുടിക്കാൻ പോയ കിവിസ് ബാറ്റസ്മാൻമാരും മനസ്സിൽ പോലും വിചാരിച്ചുകാണില്ല ആ ദിവസം തന്നെ ഒരു ഇന്ത്യൻ ഓഫ്‌ സ്പിന്നർ കളിയുടെ ഗതി മാറ്റിമറിച്ചു ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന്.

വർഷങ്ങൾ കുറച്ചു കൂടി പുറകോട്ടു പോകാം. ക്രിസ് ഗെയ്ലിന്റെ ചുമലിലേറി RCB തങ്ങളുടെ ആദ്യത്തെ ഐ പിൽ കിരീടം തങ്ങളുടെ പക്കലെത്തിക്കാനായി ഫൈനലിൽ സാക്ഷാൽ ധോണിയുടെ CSK യെ നേരിടുന്നു . ധോണി പതിവിന് വിപരീതമായി ഒരു ഓഫ്‌ സ്പിന്നറെ പന്തേൽപ്പിക്കുന്നു . ഗെയ്ൽ നേരിട്ട ആദ്യ പന്തിൽ തന്നെ അദ്ദേഹത്തെ ഡഗ് ഔട്ടിലേക്ക് തിരികെ അയക്കുന്നു . CSK തുടർച്ചയായി രണ്ടാം കിരീടംവും നേടി തലയുയ യർത്തി നിന്നപ്പോൾ ആരും വിചാരിച്ചു കാണില്ല രവിചന്ദ്രൻ അശ്വിനെന്ന ആ തമിഴ് നാടുകാരൻ ഓഫ്‌ സ്പിന്നർ ഇനി ഇന്ത്യൻ ബൌളിംഗിന്റെ കുന്തമുനയാകുമെന്ന്.

Ashwin in CSK [Mykhel]

വർഷം 2013,രവിചന്ദ്രൻ അശ്വിൻ എന്ന തന്റെ പ്രതിഭ ലോകത്തിനു മുമ്പിൽ കാഴ്ചവെച്ച വർഷം .ഇന്ത്യയിൽ പരമ്പര തൂത്തുവാരാനെത്തിയ ഓസ്ട്രേലിയയെ തന്റെ ഓഫ്‌ സ്പിൻ കൊണ്ട് കറക്കി വീഴത്തി ഇന്ത്യ ഓസ്ട്രേലിയയെ ചരിത്രത്തിലാദ്യമായി വൈറ്റ് വാഷ് ചെയ്തപ്പോൾ പരമ്പരയിലെ താരം അശ്വിനായിരുന്നു .

ടെസ്റ്റ്‌ ക്രിക്കറ്റിലേതുപോലെ തന്നെ . ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളേർമാരിൽ ഒരാൾ തന്നെ ആണ് അദ്ദേഹം. അശ്വിനും ജഡേജയും കൂടി മധ്യഓവറുകളിൽ ഇന്ത്യക്ക് നേടി തന്നെ വിക്കറ്റുകൾ മാത്രം മതി എന്തായിരുന്നു അശ്വിൻ എന്ന് മനസ്സിലാക്കാൻ . 2013 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അവസാന ഓവർ എറിഞ്ഞ അശ്വിൻ ഇന്ത്യൻ ടീമിനെ വിജയത്തി ലേക്ക് എത്തിച്ചത് ക്രിക്കറ്റ്‌ പ്രേമികൾക്ക് മറക്കാനാകില്ല .

ഇനിയും വർഷങ്ങൾ പുറകോട്ട് സഞ്ചാരിച്ചാൽ ഇത് പോലെ എത്ര എത്ര ചരിത്രങ്ങൾ നമ്മുക്ക് അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ടാകും. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ്‌ വിക്കറ്റ് നേടിയ താരമായി മാറാൻ അദ്ദേഹത്തിന് സാധിക്കട്ടെ. അത് മാത്രമല്ല ഈ കൊല്ലത്തെ T20 ലോകകപ്പിനായി 4 കൊല്ലങ്ങൾക്ക് ശേഷം ലിമിറ്റഡ് ഓവറിലേക്ക് അദ്ദേഹത്തെ തിരിച്ചു വിളിച്ചതിന്റെ സമ്മാനമായി ഇന്ത്യക്ക് കുട്ടി ക്രിക്കറ്റിന്റെ ആ കനകകിരീടം കൂടി ഉയർത്തി കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.Happy birthday Ravichandran ashwin

ഈസീസണിൽ ബ്ലാസ്റ്റേഴ്സിൻറെ ഭാവി നിർണയിക്കുന്ന പ്രധാന ഘടകം ഇതാണ്

രോഹിത്തിന്റെയും സൂര്യകുമാർ യാദവിന്റെയും കാർബൺ കോപ്പി വീഡിയോ വൈറലാകുന്നു