in ,

രോഹിത്തിന്റെയും സൂര്യകുമാർ യാദവിന്റെയും കാർബൺ കോപ്പി വീഡിയോ വൈറലാകുന്നു

Rohit and Surya [The swaga sports/Twiter]

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്ലബ് ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം മുംബൈ ഇന്ത്യൻസ് എന്ന ടീമിന് നേർക്ക് ക്രിക്കറ്റ് ആരാധകർക്ക് വിരൽ ചൂണ്ടാൻ കഴിയും. ക്ലബ്ബിൻറെ ആരംഭകാലം മുതൽ തന്നെ നിരവധി പ്രതിഭകൾ ടീമിനായി മാറ്റുരച്ചിട്ടുണ്ട് എങ്കിലും ആദ്യമായി ടീമിന് ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് രോഹിത് ശർമയാണ്.

സച്ചിനെയും ജയസൂര്യയും പോണ്ടിങ്ങിനെയും പോലെയുള്ള അതുല്യപ്രതിഭ കളിച്ച മുംബൈയ്ക്ക് ആദ്യമായി ഒരു കിരീടം നേടി കൊടുക്കുവാൻ രോഹിത് എന്ന നായകൻ വേണ്ടിവന്നു. രോഹിത് ശർമ ടീമിലെത്തിയ ശേഷം മുംബൈ ഇന്ത്യൻസിന്റെ ലേബൽ തന്നെ മാറി എന്ന് പറയുന്നത് ഒരു പരിധിവരെ ശരിയാണ്.
പിന്നീട് കണ്ടത് മുംബൈയുടെ തേരോട്ടം ആണ്.

Rohit and Surya [The swaga sports/Twiter]

കൈവിട്ടു പോയ മത്സരങ്ങൾ തിരികെ പിടിക്കുവാനും എതിരാളികൾക്ക് പ്രതീക്ഷകൾ നൽകിയ ശേഷം അവരെ കശാപ്പു ചെയ്യുവാനും ഉള്ള മുംബൈ ഇന്ത്യൻസ് എന്ന ക്ലബ്ബിൻറെ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രാദേശിക താരങ്ങളുടെ പ്രതിഭ തിരിച്ചറിഞ്ഞ ശേഷം അവർക്ക് മെച്ചപ്പെട്ട പരിശീലനം നൽകി സൂപ്പർതാരങ്ങൾ ആക്കിമാറ്റുന്നതിൽ ഈ ക്ലബ്ബിന്റെ മികവ് വളരെ വലുതാണ്.

പാണ്ഡ്യാ സഹോദരന്മാരും ജസ്പ്രീത് ബുംറയും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കൊൽക്കത്തയിൽ നിന്നും വളരെ വൈകിയാണ് മുംബൈയ്യിൽ എത്തിയതെങ്കിലും വളരെ ചുരുക്കം കാലംകൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയിരിക്കുകയാണ് സൂര്യ കുമാർ യാദവ്. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാൻ സന്നദ്ധനാണ് അദ്ദേഹം.

മുംബൈ ഇന്ത്യൻസ് പരിശീലന ക്യാമ്പിലെ
രോഹിത് ശർമ യുടെയും സൂര്യകുമാർ യാദവിന്റെയും ഒരു ബാറ്റിംഗ് പരിശീലന വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ഒരേസമയം ഇരുവരുടെയും ബാറ്റിങ്ങിലെ അതിസൂക്ഷ്മ ചലനങ്ങളിൽ പോലും ഉള്ള സമാനതയാണ് ഈ വീഡിയോയ്ക്ക് ഇത്രയധികം സ്വീകാര്യത നേടി കൊടുക്കുന്നത് താഴെ വീഡിയോ കാണാം.

കൈവിട്ടു പോയ കളിയെ അശ്വിൻ തിരികെ പിടിച്ച, കളിയുടെ ഗതി മാറ്റിമറി സന്ദർഭങ്ങൾ

ബ്രസീലിൽ നിന്നും ഒരു സൂപ്പർ താരം വായ്പാ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിലേക്ക്