ഇന്ത്യൻ സൂപ്പർ ലീഗിൽ പകരക്കാരനില്ലാത്ത ശക്തിയായി വളരുവാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ സിറ്റി എഫ് സി. ക്ലബ്ബിൻറെ തുടക്കത്തിൽ അല്പം കിതച്ചു പോയെങ്കിലും ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ക്ലബ്ബുകളിൽ ഒന്ന് അവരാണ്. ലോകപ്രശസ്തമായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ക്ലബ്ബിന് ഏറ്റെടുത്തതോടെ കൂടിയാണ് ക്ലബ്ബിൻറെ ഇത്തരത്തിലുള്ള വളർച്ച ആരംഭിച്ചത്.
- മുംബൈ സിറ്റി പണിതുടങ്ങി ആദ്യവെടി ഗ്വാറുകളുടെ നെഞ്ചത്തേക്ക്
- ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവെച്ച ബ്രസീലിയൻ സൂപ്പർ താരം മറ്റൊരു ISL ക്ലബ്ബിലേക്ക്
- കാളക്കൂറ്റൻ കരുത്തുള്ള സ്പാനിഷ് താരം ISL- ലേക്ക് മടങ്ങിവരുന്നു
- ISL മാറ്റങ്ങൾക്ക് അനുയോജ്യമായി നേരത്തെ ടീം തയ്യാറാക്കിയ ക്ലബ്ബുകൾ
- ISL ലെ ഏറ്റവും വിലകൂടിയ ട്രാൻസ്ഫറുകൾ ഇവയൊക്കെയാണ്
സിറ്റി ഗ്ലോബൽ ഫുട്ബോൾ ഗ്രൂപ്പിൻറെ നിക്ഷേപം ആരംഭിച്ചതോടുകൂടി വൻതോതിൽ പണം എറിഞ്ഞു സൂപ്പർതാരങ്ങളെ ടീമിലേക്ക് എത്തിക്കുന്നത് അവരുടെ പതിവായിരിക്കുകയാണ്. ഇന്ത്യയിൽ പ്രതിഭ തെളിയിക്കുന്ന താരങ്ങളെ ഇന്ത്യയ്ക്ക് പുറത്തു കൊണ്ടുപോയി മെച്ചപ്പെട്ട പരിശീലനം നൽകുവാനും അവർ തയ്യാറാണ്.
ആക്രമണ ഫുട്ബോളിന്റെ പുത്തൻ സൗന്ദര്യങ്ങൾ ഇന്ത്യൻ ഫുട്ബോളിന് കാട്ടിക്കൊടുത്ത എസി ഗോവയുടെ താരങ്ങളെയും പരിശീലകനേയും അതുപോലെതന്നെ പണം വാരിയെറിഞ്ഞ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചു കൊണ്ടായിരുന്നു അവരുടെ പ്രവർത്തനങ്ങളുടെ തുടക്കം തന്നെ. പിന്നീട് അതേ നയങ്ങൾ തന്നെയാണ് ഇവർ തുടർന്നുകൊണ്ടിരിക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയിൽ പണംവാരി വീശി ആരാധകർ ഇല്ല എങ്കിലും ലീഗ് കിരീടങ്ങൾ ഉള്ള ഒരു ക്ലബ്ബ് ആയി അവർ സ്വീറ്റിയെ മാറ്റി. പിന്നീട് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ നിരവധി ഫുട്ബോൾ ലീഗുകളിൽ അവർ
നിക്ഷേപം നടത്തി പ്രബലശക്തിയായി മാറിക്കൊണ്ടിരിക്കുന്നു, ആഗോളതലത്തിൽ തന്നെ.
അന്താരാഷ്ട്ര ബന്ധങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ബ്രസീലിയൻ ക്ലബ്ബിൽ നിന്നും ഒരു ബ്രസീലിയൻ മുന്നേറ്റ താരത്തിനെ എത്തിക്കാനാണ് അവർ തയ്യാറെടുക്കുന്നത്. ബ്രസീലിയൻ ക്ലബ്ബ് ആയ മാദുറെയിറ ആർ ജെയുടെ മുന്നേറ്റനിര താരമായ ഇഗോർ കറ്റാറ്റുവിനെ വായ്പാ അടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചുകഴിഞ്ഞു.