in

രോഹിത് ശർമ തന്നെ ക്യാപ്റ്റൻ വർക്ക് ലോഡ് കാരണമാണ് കൊഹ്‌ലി രാജിവച്ചത് എന്ന് പറയുന്നത് വെറുമൊരു മറ മാത്രം

Kohli and Rohit [file image]

Tod Alquist : രോഹിത് ശർമയ്ക്ക് പ്രായമായി എന്ന് പറയുന്നവരോട്. രോഹിതിനെ ക്യാപ്റ്റനാക്കാതിരിക്കാൻ വേറൊരു കാരണവും കിട്ടാത്തതുകൊണ്ടാണ് ഇവർ ഇങ്ങനെ പറയുന്നത്. IPLലും ഇന്ത്യയെ നയിക്കാൻ കിട്ടിയ അവസരങ്ങളിലും കഴിവ് തെളിയിച്ച ക്യാപ്റ്റൻ ആണ് രോഹിത് ഇന്ന് ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ. ഇന്ത്യയിൽ ധോണി അല്ലാതെ വേറാർക്കും ക്യാപ്റ്റനായി ഇത്രയധികം നേട്ടങ്ങളില്ല.

അതുകൊണ്ട് അവർക്ക് വേറൊരാളാലെ പൊക്കിപ്പിടിക്കാൻ ആകെ ഉള്ള വഴി അവന് പ്രായം കുറവാണ് എന്ന് പറയുക മാത്രമാണ്. ഇപ്പോൾ ഇന്ത്യയുടെ ലക്ഷ്യം 2021,22 വർഷങ്ങളിലെ വേൾഡ് കപ്പ് പൊക്കുക എന്നതാണ്, അല്ലാതെ പ്രായം കുറഞ്ഞ ഒരു പ്ലേയരുടെ മുകളിൽ ക്യാപ്റ്റൻസി ഭാരം ഏൽപ്പിക്കുക എന്നതല്ല. ഒരു പ്രായം കുറഞ്ഞ കളിക്കാരന് ക്യാപ്റ്റൻസി നേരിട്ട് ഏൽപ്പിക്കുന്നതിലും നല്ലത് ആദ്യം വൈസ് ക്യാപ്റ്റൻ ആക്കുന്നതാണ്.

Rohit sharma and Virat Kohli [india.com]

കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതുമോടെ പുതിയ ഒരാൾക്ക് വൈസ് ക്യാപ്റ്റൻസി സ്ഥാനം ലഭിക്കും. അയാളാവും ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ. പിന്നെ ചെറിയ പ്രായത്തിൽ തന്നെ IPLലും ഇന്ത്യൻ ടീമിന്റെയും ക്യാപ്റ്റനായ കൊഹ്‌ലിയുടെ അവസ്ഥ നമ്മൾ കണ്ടതാണ്. എല്ലാവരും ധോണിയെ കാട്ടിയാണ് യുവ ക്യാപ്റ്റൻ വരണം എന്ന ന്യായം ഉയർത്തുന്നത് പക്ഷെ ധോണിയുടെ വിജയം ധോണിയുടെ തന്ത്രങ്ങളാണ് അല്ലാതെ പ്രായമല്ല.

വർക്ക് ലോഡ് ആണ് എന്ന് പറഞ്ഞാണ് കോഹ്ലി ക്യാപ്റ്റൻസി രാജി വച്ചത് പക്ഷെ അത് തന്നെ ആണോ യഥാർത്ഥ പ്രശനം. കഴിഞ്ഞ രണ്ട് വർഷത്തിൽ ഇന്ത്യ ആകെ 8 t20 മാച്ചുകളെ കളിച്ചിട്ടുള്ളൂ അതിൽ പകുതിയും കോഹ്ലി കളിച്ചിട്ടുമില്ല. ഇന്ത്യൻ ടീമിനെ t20 നയിക്കുന്നതിലും വർക്ക് ലോഡ് വരുന്നത് iplൽ ടീമിനെ നയിക്കാനാണ്. പക്ഷെ ഇവിടെ നിന്നൊന്നും കോഹ്ലി ക്യാപ്റ്റൻസി രാജി വച്ചിട്ടില്ല. തുടർച്ചയായുള്ള icc നോക്ക്ഔട്ട് മത്സരങ്ങളിലെ പരാജയം ആണ് കോഹ്ലിയുടെ ക്യാപ്റ്റൻസി കൈമാറ്റത്തിന്റെ കാരണം എന്നാണ് തോന്നുന്നത്.

പലയിടത്തും നിന്നുള്ള പ്രഷർ കാരണം ആവാം തൽക്കാലം ഒരു ഫോർമാറ്റ് മാത്രം വിട്ടുകൊടുക്കാൻ കാരണം. ഒരു ഫോർമാറ്റ് വിട്ടുകൊടുക്കുക വഴി ബാക്കി 2 ഫോർമാറ്റിൽ ക്യാപ്റ്റൻസി തൽക്കാലം സുരക്ഷിതം ആണ്. ഒരു ഫോർമാറ്റേ വിട്ടുകൊടുത്തുള്ളൂ എങ്കിലും കോഹ്ലി ക്യാപ്റ്റൻസി വിട്ട് കൊടുത്തല്ലോ എന്നേ എല്ലാവരും കരുതൂ. ബാക്കി ഫോർമാറ്റിലേ ക്യാപ്റ്റൻസി ഇനി രോഹിത് എങ്ങനെ t20 കൈകാര്യം ചെയ്യുന്നൂ എന്നതുപോലെ ഇരിക്കും. രോഹിതിന്റെ കീഴിൽ ഇന്ത്യ icc കിരീടങ്ങൾ നേടിയാൽ ബാക്കി ഫോർമാറ്റിലേ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ വീണ്ടും ചോദ്യങ്ങൾ ഉയരും വീണ്ടും പരാജയങ്ങൾ ആണെങ്കിൽ വിരമിക്കും വരെ കോഹ്ലി തന്നെ ആയിരിക്കും ക്യാപ്റ്റൻ.

ബ്രസീലിൽ നിന്നും ഒരു സൂപ്പർ താരം വായ്പാ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിലേക്ക്

ജയസൂര്യയുടെ ശ്രീലങ്ക ഇന്ത്യയെ കടിച്ചുകീറി ചവച്ചുതുപ്പിയ ആ രാത്രി മറക്കാനാവുമോ ക്രിക്കറ്റ് പ്രേമികൾക്ക്…