in , ,

ജയസൂര്യയുടെ ശ്രീലങ്ക ഇന്ത്യയെ കടിച്ചുകീറി ചവച്ചുതുപ്പിയ ആ രാത്രി മറക്കാനാവുമോ ക്രിക്കറ്റ് പ്രേമികൾക്ക്…

India vs Srilanka [Youtube]

ഷമീൽ സാല: എന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകൾ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു മത്സരം ആണ് അത്” ജയസൂര്യൻ കത്തി ജ്വലിച്ചു., ഇന്ത്യ കത്തിയെരിഞ്ഞു” മത്സര പിറ്റേന്ന് പത്രത്തിൽ വന്നൊരു ഹെഡിങ് ഇങ്ങനെയായിരുന്നു….. നിലവിലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥ കണ്ടുപരിചയിച്ച പുതുതലമുറയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരുപക്ഷേ വിശ്വസിക്കുവാൻ പോലും ആകില്ല ഇത്.

2000ൽ ഷാർജയിൽ നടന്ന കൊക്കോ കോള ചാമ്പ്യൻ ട്രോഫിയുടെ ഫൈനൽ മത്സരത്തിലായിരുന്നു എതിരാളികളായ ലങ്കക്ക് മുന്നിൽ മത്സരം ഏകപക്ഷീയമായി വിട്ടുകൊടുത്തു കൊണ്ട് ഇന്ത്യക്ക് നാടകീയമായി കീഴടങ്ങിയത്. നിരന്തരം ഫൈനൽ ദുരന്തം അലട്ടിയിരുന്ന ആ സമയങ്ങളിൽ ഇന്ത്യൻ ആരാധകർക്ക് എല്ലാം കൊണ്ടും ഏറെ നിരാശ സമ്മാനിച്ച ഒരു മത്സരം…

India vs Srilanka [Youtube]

സനത് ജയസൂര്യ -189, ശ്രീലങ്ക – 299/5 ഇന്ത്യ – 54 ഓൾ ഔട്ട്, ചാമിന്ദ വാസ് – 5/14, ശ്രീലങ്കക്ക് 245 റൺസിന്റെ കൂറ്റൻ വിജയം..!!!! മുൻ നിര ബാറ്റ്സ്മാന്മാർ പിന്തുണയില്ലാതെ മടങ്ങിയപ്പോൾ ., അഞ്ചാം വിക്കറ്റിൽ റസൽ ആർണോൾഡിനേയും കൂട്ട് പിടിച്ച് ടീമിനെ ഏകദേശം ഒറ്റക്ക് ചുമലിലേറ്റിയ ക്യാപ്റ്റന്റെ ഇന്നിങ്സുമായ് ജയസൂര്യ!!!

ഏകദിനത്തിലെ ആദ്യ ഡബിൾ സെഞ്ചുറിയിലേക്ക് നീങ്ങുമോയെന്നു തോന്നിപ്പിച്ചുവെങ്കിലും., മൈതാനത്തിന്റെ നാനാ ഭാഗത്തേക്കും പന്തിനെ അടിച്ചകറ്റി 21 ഫോറും, 4 സിക്സറുകളുമായി ഷാർജയിലെ ഏറ്റവും ഉയർന്ന സ്കോറുമായി ജയസൂര്യ നിറഞ്ഞാടിയത്തിന് ശേഷമായിരുന്നു വാസിന്റെ പ്രകടനം….

മറുപടിയിൽ 20 റൺസിനകം സച്ചിൻ, ഗാംഗുലി തുടങ്ങി ആദ്യ നാല് മുൻനിര ബാറ്റ്സ്മാന്മാരെ പറഞ്ഞു വിട്ടുകൊണ്ട് ഇന്ത്യൻ ഇന്നിങ്സിനെ തകർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടായിരുന്നു വാസിന്റെ ബൗളിംഗ് താണ്ഡവം..!!!! നിലവിലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ പരിതാപകരമായ അവസ്ഥയോർത്ത് ആ ഇതിഹാസങ്ങൾ ഇന്ന് ഒരുപക്ഷേ ലജ്ജിക്കുന്നുണ്ടാവാം.

രോഹിത് ശർമ തന്നെ ക്യാപ്റ്റൻ വർക്ക് ലോഡ് കാരണമാണ് കൊഹ്‌ലി രാജിവച്ചത് എന്ന് പറയുന്നത് വെറുമൊരു മറ മാത്രം

ബ്രസീലിയൻ താരത്തിനെ ടീമിൽ എത്തിക്കണമെന്ന് റയൽമാഡ്രിഡ് പരിശീലകൻ