in ,

ബ്രസീലിയൻ താരത്തിനെ ടീമിൽ എത്തിക്കണമെന്ന് റയൽമാഡ്രിഡ് പരിശീലകൻ

Carlo Anceloty [Getty]

ബ്രസീലിയൻ മണ്ണിൽ ജനിക്കുന്ന എല്ലാവരുടെയും രക്തത്തിൽ ഫുട്ബോൾ അലിഞ്ഞു ചേർന്നിട്ടുണ്ട് എന്ന് ഒരു വിശ്വാസമുണ്ട്. അത് ഏറെക്കുറെ സത്യവുമാണ് പ്രതിഭകൾക്ക് ഒരിക്കലും ബ്രസീൽ ടീമിൽ ക്ഷാമം ഉണ്ടായിട്ടില്ല. ഏതു പ്രായ വിഭാഗം എടുത്തു നോക്കിയാലും ബ്രസീൽ ടീമിൽ നിരവധി അതുല്യപ്രതിഭകൾ ഉണ്ടായിരിക്കും. പെലെ മുതൽ കായി ജോർജ്ജ് വരെ നീളുന്ന നീണ്ട പ്രതിഭകളുടെ, തലമുറകളുടെ ഒരു നിരതന്നെയുണ്ട് അവർക്ക്.

ലോകമെമ്പാടുമുള്ള ഫുട്ബോളിൽ മികച്ച പ്രകടനമാണ് ബ്രസീലിൽ നിന്നുള്ള താരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിൻറെ ഏതു കോണിലുമുള്ള പ്രധാന ഫുട്ബോൾ ലീഗുകൾ എടുത്തു നോക്കിക്കഴിഞ്ഞാൽ അവിടെയെല്ലാം ഒരു ബ്രസീലിയൻ താരത്തിന്റെ എങ്കിലും സാന്നിധ്യം ഉണ്ടായിരിക്കും. പല യൂറോപ്യൻ ക്ലബ്ബുകളുടെയും ചാലകശക്തി ബ്രസീലിൽ നിന്നുള്ള താരങ്ങൾ തന്നെയാണ്.

Carlo,Anceloty [Getty]

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ ഇപ്പോൾതന്നെ ബ്രസീലിയൻ താരങ്ങളുടെ അതിപ്രസരം നമുക്ക് കാണുവാൻ കഴിയും. മാഴ്സലോയെയും കാസിമറോയെയും പോലെയുള്ള സീനിയർ താരങ്ങൾ മുതൽ വിനീഷ്യസിനെയും റോഡ്രിഗോയെയും പോലെയുള്ള യുവതാരങ്ങൾ വരെ ബ്രസീലിൽ നിന്നും അവിടെയുണ്ട്. ഇപ്പോൾ റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിൻറെ പരിശീലകനായ കാർലോ ആൻസലോട്ടി ഒരു ബ്രസീലിയൻ പ്രതിരോധം താരത്തെതന്നെ ടീമിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

താൻ പണ്ട് ചെൽസിക്ക് ഒപ്പമുണ്ടായിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഡേവിഡ് ലൂയിസിനെ ആണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ആഴ്സനലിൽ കളിക്കുകയായിരുന്ന താരം ക്ലബ്ബ് വിട്ടതിനു ശേഷം നിരവധി യൂറോപ്യൻ ക്ലബ്ബുകൾ അദ്ദേഹത്തിന് വാഗ്ദാനങ്ങളുമായി എത്തിയിട്ടുണ്ട്. റയൽ മാഡ്രിഡ് പരിശീലകന് താരത്തെ ടീമിൽ എത്തിക്കുവാൻ അതിയായ താൽപര്യമുണ്ടെങ്കിലും, യൂറോപ്യൻ വൻകരക്ക് പുറത്തുനിന്നുള്ള താരങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഉള്ളതിനാൽ റയൽമാഡ്രിഡ് മാനേജ്മെൻറ് ഇപ്പോൾ ആശയക്കുഴപ്പത്തിലാണ് താരത്തിനെ ടീമിൽ എത്തിക്കണമെങ്കിൽ മറ്റാരെയെങ്കിലും ഒഴിവാക്കേണ്ടി വരും.

ജയസൂര്യയുടെ ശ്രീലങ്ക ഇന്ത്യയെ കടിച്ചുകീറി ചവച്ചുതുപ്പിയ ആ രാത്രി മറക്കാനാവുമോ ക്രിക്കറ്റ് പ്രേമികൾക്ക്…

ഡോർട്ട്മുണ്ടിന്റെ അത്ഭുതബാലന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെ മൂന്ന് സൂപ്പർ ക്ലബ്ബുകൾ