ഫുട്ബോൾ ലോകത്തെ ടാലൻറ് ഫാക്ടറി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ക്ലബ്ബാണ് ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട്. നിരവധി യുവതാരങ്ങളെ വളർത്തിയെടുത്തവർ ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളെ അടവച്ചു വിരിയച്ചു വളർത്തിയെടുത്തു വൻ വിലയ്ക്ക് വിൽക്കുന്ന ബിസിനസ് മൈൻഡ് കൂടിയാണ് ഇത് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.
- ബ്രസീലിൽ നിന്നും ഒരു സൂപ്പർ താരം വായ്പാ അടിസ്ഥാനത്തിൽ മുംബൈ സിറ്റിയിലേക്ക്
- റയൽ മാഡ്രിഡ്,ബാർസിലോണ, യുവന്റസ് ക്ലബ്ബുകൾക്കെതിരെ അച്ചടക്ക നടപടിയുമായി UEFA
- മെസ്സിയുടെ സാന്നിധ്യം ഫ്രഞ്ച് ക്ലബ്ബിനെ ദുർബലമാക്കുന്നു, രൂക്ഷവിമർശനവുമായി മുൻ താരം
- എംബപ്പയുടെ റെക്കോർഡ് തകർത്തു ഡോർട്ട്മുണ്ടിന്റെ വണ്ടർ കിഡ്,വറ്റാത്ത പ്രതിഭകളുടെ മികവിൽ തകർപ്പൻ വിജയം
- ആദ്യ പരാജയത്തിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം ഇങ്ങനെ
റോബർട്ട് ലെവൻഡോവ്സ്കിയെ പോലെയുള്ള നിരവധി താരങ്ങളെ അവർ വളർത്തിയെടുത്ത ശേഷി വൻതുകയ്ക്ക് മറ്റു ക്ലബ്ബുകൾക്ക് മറിച്ചു വിറ്റിട്ടുണ്ട്. അടുത്തിടെ തന്നെ അവർ വൻതുകയ്ക്ക് ജാഡൻ സാൻജോ എന്ന താരത്തിനെ അവർ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിക്ക് മറിച്ച് വിറ്റിരുന്നു. ഒരാൾ പോകുമ്പോൾ തൊട്ടടുത്ത നിമിഷം തന്നെ അവർ മറ്റൊരു കൗമാര പ്രതിഭയെ അവതരിപ്പിക്കുന്നു എന്നത് വല്ലാത്ത ഒരു അത്ഭുതമാണ് ഫുട്ബോൾ ലോകത്തിന്.
ഏറ്റവും ഒടുവിൽ അവർ ഫുട്ബോൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് ജൂഡ് ബെല്ലിഗ്രാമെന്ന കൗമാര താരത്തിനെയാണ്. ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തുടർച്ചയായി മത്സരങ്ങളിൽ ഗോൾ നേടി എംബപ്പേയുടെ റെക്കോർഡ് തകർത്ത പതിനാറുകാരനായ താരമാണ് ഇദ്ദേഹം. അദ്ദേഹത്തെയും അവർ മറിച്ചുവിൽക്കാൻ പോവുകയാണ്.
യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാം അദ്ദേഹത്തിന് പിന്നാലെയുണ്ട്. ചോരത്തിളപ്പുള്ള ചെറുപ്പക്കാരുടെ പോരാട്ടവീര്യം ആവിശ്യമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ തന്നെയാണ് താരത്തിനായി മുമ്പിൽ നിൽക്കുന്നത്. ഇദ്ദേഹത്തിന് മേൽ ഇപ്പോഴേ ഇംഗ്ലീഷ് ക്ലബ്ബുകൾ കണ്ണു വയ്ക്കുവാൻ മറ്റൊരു കാരണം കൂടിയുണ്ട്.
മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകളാണ് ഇപ്പോൾ താരത്തിന് വേണ്ടി മുന്നിൽനിൽക്കുന്നത്. താരം ഇംഗ്ലണ്ട് സ്വദേശി ആയതിനാൽ 16 വയസുകാരനായ താരത്തിന് ട്രാൻസ്ഫറിൽ ചില പ്രത്യേക ആനുകൂല്യങ്ങൾ ഈ ക്ലബ്ബുകൾക്ക് ലഭിച്ചേക്കും. എന്തു തന്നെയായാലും ഈ യുവതാരം ഏത് ക്ലബ്ബിനും ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും ചെറുപ്രായത്തിൽതന്നെ ഇത്രയധികം പ്രതിഭ പ്രകടിപ്പിച്ചതുകൊണ്ട് ഒരു അസാമാന്യ പ്രതിഭക്ക് ഇദ്ദേഹം ഉടമയാണെന്ന് എല്ലാവർക്കും ഉറപ്പാണ്.