in

ഹാട്രിക് കിരീടം നേടാൻ മുംബൈയ്ക്ക് സുവർണാവസരം സാധ്യതകൾ ഇങ്ങനെ

Mumbai Indian [Twiter/Mumbai Indians]

ബിലാൽ ഹുസ്സൈൻ ; ഹാട്രിക് കിരീട സ്വപ്നവുമായി എത്തിയ മുംബൈ ഇന്ത്യൻസ് പതിവ് ശൈലിയിലെ തണുത്ത തുടക്കം 2021 ലും ആവർത്തിച്ചു. ആദ്യ അഞ്ച് മത്സരങ്ങളില്‍ മൂന്നും പരാജയപ്പെട്ട മുംബൈക്ക് അവസാന മത്സരത്തില്‍ സ്ഥിരം വേട്ട മൃഗം CSK ക്കെതിരെ നേടിയ അവിശ്വസനീയ വിജയം ആത്മവിശ്വാസമേകും.

പതിവിൽ നിന്ന് വ്യത്യസ്തമായി ക്യാപ്റ്റന്‍ രോഹിത് ശർമ ടീമിന്റെ ടോപ് സ്കോറർ ആയി നിൽക്കുമ്പോൾ. യുവ സ്പിന്നർ രാഹുൽ ചഹർ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലുണ്ട്. സൂര്യകുമാർ യാദവ്, ഇഷൻ കിഷാൻ തുടങ്ങിയവർ കഴിഞ്ഞ സീസണിലെ മികവ് ഈ സീസണിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല എന്ന ഒരു പരാതി മാത്രമാവും മുംബൈ ഇന്ത്യൻസിന്.

Mumbai Indian [Twiter/Mumbai Indians]

ഈ അടുത്തായി ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സന്തോഷവും ആഘോഷിക്കാനും ആ സ്ഥാനം ഉറപ്പിക്കാനും അവർക്ക് മികച്ച പ്രകടനങ്ങൾ അനിവാര്യമാണ്. ഓപണർ-കീപ്പർ ക്വിറ്റൺ ഡീ കോക്ക് മികച്ച ഫോമിലാണ് എന്നതും മുംബൈക്ക് നല്ല വാർത്തയാണ്.

UAE ലെത്തുമ്പോൾ ബുംറ- ബോൾട്ട് സഖ്യം കൂടുതല്‍ Effective ആവും എന്നതാണ് മുംബൈയുടെ പ്രതീക്ഷ. സ്ക്വാഡിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് മുംബൈ രണ്ടാം പകുതിക്ക് എത്തുന്നത്. ഈ സീസണില്‍ ഒരു റീപ്ലെയ്സ്മന്റ് പോലും വേണ്ടിവരാത്ത ഒരേ ഒരു ടീമും മുംബൈ ആണ്. വളരെ ശക്തരായ മുംബൈ പ്രകടനമികവ് തുടരും എന്നതാണ് ആരാധകരുടെ പ്രതീക്ഷ.

ഏഴ് മത്സരങ്ങളില്‍ നാല് ജയവുമായി നാലാമതാണ് മുംബൈ. ഇനി വേണ്ടതും നാല് ജയങ്ങളാണ്. അത് സംഭവിക്കാതെ ഇരുന്നാലാണ് അത്ഭുതം! അത്തരത്തിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കാത്ത പക്ഷം, IPL ചരിത്രത്തിലാദ്യമായി ഹാട്രിക് കിരീടം നേടുന്ന ടീം എന്ന നേട്ടത്തിലേക്ക് മുംബൈക്ക് ഒരുപാട് തടസങ്ങൾ ഒന്നുമില്ല. നിലവിലെ എല്ലാ എതിരാളികളേയും വലിയ വേദികളിൾ മുംബൈ പലതവണ മുട്ടുകുത്തിച്ചിട്ടുണ്ട്. ബാക്കി കഥ കണ്ടറിയാം..

ഡോർട്ട്മുണ്ടിന്റെ അത്ഭുതബാലന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെ മൂന്ന് സൂപ്പർ ക്ലബ്ബുകൾ

കോഹ്ലി രോഹിതിനെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന വാർത്തയുടെ യാഥാർഥ്യം ഇതാണ്…