in

കോഹ്ലി രോഹിതിനെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന വാർത്തയുടെ യാഥാർഥ്യം ഇതാണ്…

Kohli and Rohit [file image]

റോബിൻ പീറ്റർ : വരുന്ന വേൾഡ് കപ്പിന് ശേഷം T20 ക്യാപ്റ്റൻസി ഒഴിയുന്നു എന്ന കോഹ്ലിയുടെ കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട് രോഹിത് ശർമ്മയോടും രവി ശാസ്ത്രിയോടും ഈ തീരുമാനം എടുക്കുന്നതിനെ കുറിച്ച് ആലോചിച്ച കാര്യം. അതിന് ഒറ്റ അർത്ഥമേ ഉള്ളൂ. അടുത്ത T20 ക്യാപ്റ്റൻ രോഹിത് ആണ്. അപ്പോൾ രോഹിത്തിന് ഒരു വൈസ് ക്യാപ്റ്റൻ വേണം.

ആ സ്ഥാനത്തേക്ക് പന്തിന്റെ പേരും താൻ 2023 വരെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്ന ഏകദിനത്തിൽ വൈസ് ക്യാപ്റ്റൻ ആയി രാഹുലിന്റെ പേരും കോഹ്ലി നിർദ്ദേശിച്ചു. ഈ കാര്യം PTI റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത് മറ്റു ചില മാമാ മാധ്യമങ്ങൾ എടുത്ത് റിപ്പോർട്ട്‌ ചെയ്തപ്പോൾ ന്യൂസ്‌ ഇങ്ങനെ ആയി “കോഹ്ലി രോഹിതിനെ ഒതുക്കാൻ ശ്രമിക്കുന്നു, പന്തിനെ അടുത്ത T20 ക്യാപ്റ്റൻ ആക്കാൻ ശ്രമിക്കുന്നു”

Kohli and Rohit [file image]

നമ്മുടെ ഓൺലൈൻ ഗുണ്ടകൾക്ക് ഇതിൽ പരം എന്തു വേണം.. ആർക്കും സത്യം അറിയണ്ട. കോഹ്ലി 2023 വരെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ആയിരിക്കും,അതിന് ശേഷം അന്ന് 36 വയസ്സ് ആകുന്ന രോഹിതിനെ ആണോ ഭാവി ക്യാപ്റ്റൻ ആയി വളർത്തേണ്ടത്?


തീർച്ചയായും 2022 ൽ നടക്കുന്ന T20 വേൾഡ് കപ്പ് വരെ അല്ലെങ്കിൽ അതിന് ശേഷവും ആ ഫോർമാറ്റിൽ ക്യാപ്റ്റൻ ആകാൻ രോഹിത്തിന് അവസരവും അർഹതയും ഉണ്ട്. കോഹ്ലി ഏതെങ്കിലും ഫോർമാറ്റിൽ നേരത്തെ വിരമിക്കുന്നുണ്ടെങ്കിൽ അത് T20 യിൽ നിന്ന് ആയിരിക്കും എന്നതിന്റെ സൂചന ആണ് ക്യാപ്റ്റൻ എന്ന നിലയിൽ തനിക്ക് മികച്ച റെക്കോർഡ് ഉണ്ടായിട്ടും T20 ക്യാപ്റ്റൻസി ഒഴിയുന്നത്.

ഇനി അയാൾക്ക് ആവശ്യാനുസരണം ആ ഫോർമാറ്റിൽ നിന്ന് റെസ്റ്റ് എടുക്കാമല്ലോ. രോഹിതിനെ ഒതുക്കാൻ ആണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാതെ ഇരിക്കാനും കോഹ്ലിക്ക് കഴിയും. നയിച്ച 17 പരമ്പരകളിൽ 2 എണ്ണം മാത്രം തോറ്റ ഒരു ക്യാപ്റ്റനെ IPL കപ്പ്‌ ഇല്ലെന്ന് പറഞ്ഞു ഒരു ക്രിക്കറ്റ്‌ ബോർഡും മാറ്റാൻ പോണില്ല.

ഹാട്രിക് കിരീടം നേടാൻ മുംബൈയ്ക്ക് സുവർണാവസരം സാധ്യതകൾ ഇങ്ങനെ

ഇന്ത്യൻ ഫുട്ബോളിന് കേരളത്തിൽനിന്നുള്ള പുത്തൻ താരോദയം മുഹമ്മദ് നെമിൽ