in

മുൻ ലിവർപൂൾ മിഡ് ഫീൽഡർ പരിശീലകാനായി മടങ്ങിയെത്തുന്നു

മുമ്പ് ലിവർപൂളിന്റെയും ലീഡിസിന്റെയുമൊക്കെ മധ്യനിരയിൽ കളി നിയന്ത്രിച്ച മുൻ മിഡ്ഫീൽഡർ ഹാരി കെവലിനെ ബാർനെറ്റ് പുതിയ ഹെഡ് കോച്ചായി നിയമിച്ചു.

നാഷണൽ ലീഗ് ക്ലബിൽ 42 വയസുകാരന് ഇതോടെ ഫുട്ബോൾ ജീവിതത്തിൽ ഒരു പുതിയ തുടക്കമാകും . മുൻ വെൽഡ്‌സ്റ്റോൺ പരിശീലകൻ ഡീൻ ബ്രെന്നനെ അവരുടെ പുതിയ ഫുട്‌ബോൾ ഡയറക്ടറായും ബാർനെറ്റ് നിയമിച്ചു.

മാർച്ചിൽ ടിം ഫ്ലവേഴ്സ് ബാർനെറ്റ് പരിശീക സ്ഥാനത്തു നിന്നും പുറത്തുപോയതിനുശേഷം ഇടക്കാല മാനേജർ സൈമൺ ബാസ്സിയെയും പറഞ്ഞയച്ച ശേഷമാണ് കെവലിനെ നിയമിക്കുന്നത്.

കഴിഞ്ഞ സീസണിൽ നാഷണൽ ലീഗിൽ ബാർനെറ്റ് 22-ാം സ്ഥാനത്തെത്തിയെങ്കിലും നാഷണൽ ലീഗ് നോർത്ത്, സൗത്ത് സീസണുകൾ അസാധുവായതായി പ്രഖ്യാപിച്ചതിനാൽ അത് ഒഴിവാക്കിയതിന് ശേഷം അവർ തരം താഴ്ത്തപ്പെട്ടു.

2005 ൽ ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ താരം ആണ് കെവെൽ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ: “ബാർനെറ്റ് ഒരു മികച്ച ഫുട്ബോൾ ക്ലബ്ബാണ്, പക്ഷേ അദ്ദേഹത്തിന് ക്ലബ്ബിനെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവന്ന് ശരിയായ ദിശയിലേക്ക് നയിക്കേണ്ടതുണ്ട്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ചാരത്തിൽ നിന്നു പറന്നുയർന്ന ഡേവിഡ് മില്ലർ കില്ലർ മില്ലറായ കഥ

ജോർദാൻ സാഞ്ചോയുമായി യൂണൈറ്റഡ് ധാരണയിൽ എത്തി…