ലോക ഫുട്ബോളിലെ അഭിമാന പുരസ്കാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പുരസ്കാരനേട്ടം ആണ് ബാലൻ ഡി ഓർ പുരസ്കാരം. ആറുതവണ ഈ സ്വപ്ന പുരസ്കാരം സ്വന്തം കൈക്കുമ്പിളിൽ ആക്കി ലയണൽ മെസ്സി ഇക്കാര്യത്തിൽ മറ്റുള്ളവരേക്കാൾ വളരെ മുന്നിലാണ്.
രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. ഇത്തവണത്തെ
ബാലൻ ഡി ഓർ പുരസ്കാരം കൂടി നേടി തൻറെ നേട്ടം ഏഴാക്കി ഉയർത്തുവാൻ ആണ് ലയണൽ മെസ്സി തയാറെടുക്കുന്നത്.
ഇത്തവണത്തെ പുരസ്കാരത്തിനും മെസ്സിക്ക് തന്നെയാണ് കൂടുതൽ സാധ്യത 38 ഗോളുകളും 14 അസിസ്റ്റുകളും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണക്കായി ഈ സീസണിൽ മെസ്സി നേടി.
അതുകൂടാതെ ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെൻറ് വജയംകൊണ്ട് അന്താരാഷ്ട്ര കിരീടങ്ങൾ ഇല്ലാത്ത രാജകുമാരൻ എന്ന് നാണക്കേട് മായ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കോപ്പ ഡെൽ റെയ് കിരീടം നേട്ടത്തിലും ബാഴ്സയുടെ പതാകവാഹകൻ ആകകുൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. കോപ്പ അമേരിക്കയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ലയണൽ മെസ്സി അല്ലാതെ മറ്റാരുമായിരുന്നില്ല. എന്നാൽ ഇത്തവണ ലാ ലിഗ കിരീടം നേടുവാൻ ലയണൽ മെസ്സിക്ക് സാധിച്ചില്ല എന്നത് മാത്രമാണ് അദ്ദേഹത്തിനുള്ള ഒരേയൊരു ദുഃഖം.
മെസ്സി തന്നെ ആയിരിക്കും ഈ തവണ ബാലൻ ഡി ഓർ പുരസ്കാരം ലഭിക്കുക എന്ന ഉറച്ച വിശ്വാസത്തിലാണ് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ഇത്തവണ മറ്റാരെക്കാളും ഈ സ്വപ്ന പുരസ്കാരം നേടുവാൻ മെസ്സി യോഗ്യനാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
താൻ ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം നേട്ടത്തിന് അർഹനാണെന്ന് ലയണൽ മെസ്സി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു എന്നാണ് ബാഴ്സലോണ പരിശീലകൻ വിവാദം.